ഇസ്രയേലിനെ ആക്രമണത്തിന് നിര്‍ബന്ധിതരാക്കാന്‍ ഇറാന്‍ എന്താണ് ചെയ്തത്? ചോദ്യവുമായി ഒമര്‍ അബ്ദുള്ള

പാകിസ്ഥാനുമായുള്ള നദീജല കരാര്‍ റദ്ദാക്കിയതോടെ ജമ്മു കശ്മീരിന് അധികം ലഭിച്ച വെള്ളം മറ്റു സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒമര്‍ അറിയിച്ചു.

ഇസ്രയേലിനെ ആക്രമണത്തിന് നിര്‍ബന്ധിതരാക്കാന്‍ ഇറാന്‍ എന്താണ് ചെയ്തത്? ചോദ്യവുമായി ഒമര്‍ അബ്ദുള്ള
ഇസ്രയേലിനെ ആക്രമണത്തിന് നിര്‍ബന്ധിതരാക്കാന്‍ ഇറാന്‍ എന്താണ് ചെയ്തത്? ചോദ്യവുമായി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇതൊരു നല്ല കാര്യമല്ല. എവിടെയും യുദ്ധം നല്ല കാര്യമല്ല. ഈ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിക്കുന്നോ അത്രയും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മാസം മുന്‍പ് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി പറഞ്ഞത് ഇറാന്‍ ആണവ ബോംബ് നിര്‍മ്മിക്കുന്നതിന്റെ അടുത്തൊന്നും എത്തിയിട്ടില്ല എന്നാണ്. അതായിരുന്നു അന്നത്തെ തെളിവ്. ഇപ്പോള്‍, രണ്ടു മാസത്തിനുശേഷം ഇസ്രയേല്‍ പെട്ടെന്ന് ഇറാനെ ആക്രമിച്ചിരിക്കുന്നു.

യുദ്ധം ഇറാനും ഇസ്രയേലിനും ഇടയിലാണെങ്കിലും ആറായിരത്തിലധികം ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. കശ്മീരില്‍ നിന്നുള്ള 90 വിദ്യാര്‍ത്ഥികളെ ഇറാനില്‍ നിന്ന് പുറത്തെത്തിച്ചു കഴിഞ്ഞു. നാനൂറു പേര്‍ സുരക്ഷിത സ്ഥലങ്ങളിലെത്തി. ഇന്ത്യയില്‍ നിന്നുള്ള 6000-ത്തിലധികം വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ 1400 പേര്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read:  പശ്ചിമ ബംഗാളില്‍ കാറും ട്രക്കും കൂട്ടിയിച്ച് 9 പേര്‍ക്ക് ദാരുണാന്ത്യം

പാകിസ്ഥാനുമായുള്ള നദീജല കരാര്‍ റദ്ദാക്കിയതോടെ ജമ്മു കശ്മീരിന് അധികം ലഭിച്ച വെള്ളം മറ്റു സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒമര്‍ അറിയിച്ചു. മിച്ചജലം മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാന്‍ കനാല്‍ നിര്‍മ്മിക്കാനുള്ള ഒരു നിര്‍ദ്ദേശത്തിനും നിലവില്‍ അനുമതി നല്‍കില്ലെന്നും വ്യക്തമാക്കി.

മിച്ചജലം പാകിസ്ഥാനിലേക്ക് ഒഴുകുന്നത് തടയുന്നതിനായി ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് ജലം കൈമാറാന്‍ 113 കിലോമീറ്റര്‍ കനാല്‍ നിര്‍മ്മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.’എന്തിന് പഞ്ചാബിലേക്ക് വെള്ളം അയക്കണം? സിന്ധു നദീജല ഉടമ്പടി പ്രകാരം പഞ്ചാബിന് മൂന്ന് നദികളുണ്ട്. പഞ്ചാബ് ഞങ്ങള്‍ക്ക് എന്തെങ്കിലും വെള്ളം തന്നിട്ടുണ്ടോ?’ അദ്ദേഹം ചോദിച്ചു.

Share Email
Top