ഡോക്ടർ ജുനൈസ് ബാബു നിർമ്മിച്ച് രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ഒരു സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിലാണ് നിർമ്മിക്കുന്നത്. സി.ഐ ആന്റോ ഈപ്പൻ എന്ന സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെത്തുടർന്നുള്ള ഉദ്വേഗജനകമായ അന്വേഷണവുമാണ് സിനിമയുടെ പ്രധാന പ്രമേയം.
സൈജു കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, മീര വാസുദേവ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. ‘കിനാവള്ളി’ക്ക് ശേഷം വിഷ്ണു രാമചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് വി. സാജനുമാണ് നിർവ്വഹിക്കുന്നത്. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരുടെ വരികൾക്ക് രോഹിത് ഗോപാലകൃഷ്ണൻ സംഗീതം പകരുന്നു.
Also Read: ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന ദൃശ്യവിസ്മയം; ‘രാമായണ’ ഇംഗ്ലീഷ് ട്രെയ്‌ലറിന് വൻ സ്വീകാര്യത!
ഉദ്വേഗം നിറഞ്ഞ കഥപറച്ചിലും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രം സെപ്റ്റംബറിൽ ഗുഡ്‌ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റ്സും ചേർന്ന് തിയറ്ററുകളിലെത്തിക്കും. വേറിട്ടൊരു ക്രൈം ത്രില്ലർ അനുഭവമാകും ‘ആരം’ പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.






