കുടുംബപ്രേക്ഷകരുടെ ശക്തമായ പിന്തുണയോടെ സൈജു കുറുപ്പ് നായകനായ ക്രൈം ത്രില്ലർ ചിത്രം ‘ആരം’ രണ്ടാം വാരത്തിലും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ നേരിട്ടെങ്കിലും, കുടുംബ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിത്തുടങ്ങിയതോടെ ചിത്രത്തിന് മികച്ച വാക്ക് ഓഫ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ഇത് ബോക്സ് ഓഫീസിൽ ചിത്രത്തിന് വലിയ തോതിലുള്ള പ്രേക്ഷകപ്രവാഹം ഉറപ്പാക്കാൻ സഹായിച്ചിരിക്കുകയാണ്.
രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രമേയം ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും തുടർന്നുള്ള അപ്രതീക്ഷിത വഴിത്തിരിവുകളുമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലുള്ള സൈജു കുറുപ്പിന്റെ ശക്തമായ പ്രകടനവും ചിത്രത്തിന്റെ ആഖ്യാന ശൈലിയും പ്രേക്ഷകരെ ഒരുപോലെ പിടിച്ചിരുത്തുന്നുണ്ട്. അദ്ദേഹത്തോടൊപ്പം അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരനിരയുടെ പ്രകടനങ്ങളും മികച്ച പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.
ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ കൂട്ടായ്മയും സിനിമാ വിജയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിഷ്ണു രാമചന്ദ്രൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് വി. സാജനും നിർവഹിച്ചിരിക്കുന്നു. രോഹിത് ഗോപാലകൃഷ്ണന്റെ സംഗീതവും ചിത്രത്തിന്റെ പശ്ചാത്തലത്തോട് നീതി പുലർത്തുന്നുണ്ട്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുൽ ഹമീദ് ഗുഡ് ഹോപ്പും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.
തിയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്ഫോമിലേക്കും എത്തുന്നുണ്ട്. സോണി ലിവ் ആണ് ചിത്രത്തിന്റെ എക്സ്ക്ലൂസീവ് സ്ട്രീമിംഗ് പാർട്ണർ, സ്ട്രീമിംഗ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. ഡിജിറ്റൽ മീഡിയ കൈകാര്യം ചെയ്യുന്നത് ജാങ്കോ സ്പേസ് ആണ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ്ഫോർർത്തും പി.ആർ.ഒ ഐശ്വര്യ രാജും നിർവഹിക്കുന്നു.






