ഡല്‍ഹിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാന്‍ ബിജെപി ശ്രമിക്കുന്നു: അതിഷി മര്‍ലേന

ഡല്‍ഹിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാന്‍ ബിജെപി ശ്രമിക്കുന്നു: അതിഷി മര്‍ലേന

ഡല്‍ഹി: ബിജെപിക്കെതിരെ ആരോപണവുമായി എ എ പി നേതാവ് അതിഷി മര്‍ലേന. ഡല്‍ഹിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് അതിഷി മര്‍ലേന. കെജ്രിവാളിനെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്. ഗൂഢാലോചന നടന്നിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്കു വോട്ട് ചെയ്യില്ല. അവര്‍ എല്ലാം കാണുന്നുണ്ട്. അവര്‍ക്കു വേണ്ടതെല്ലാം എ എ പി നല്‍കുന്നുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും ആതിഷി പറഞ്ഞു.

അതേസമയം, അരവിന്ദ് കെജ്രവാളിന്റെ പിഎ വൈഭവ് കുമാറിനെ ഡല്‍ഹി ഡയറക്ടറേറ്റ് ഒഫ് വിജിലന്‍സ് പുറത്താക്കി. മദ്യനയ അഴിമതി കേസില്‍ ഇഡി ചോദ്യംചെയ്തതിന് പിന്നാലെയാണ് നടപടി. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതായി പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

Top