ആമിര്‍ ഖാന്‍ ചിത്രം സിത്താരെ സമീന്‍ പര്‍ അപ്‌ഡേറ്റുകള്‍ പുറത്ത്

ആമിര്‍ ഖാന്‍ ചിത്രം സിത്താരെ സമീന്‍ പര്‍ അപ്‌ഡേറ്റുകള്‍ പുറത്ത്

മിര്‍ ഖാന്‍ നായകനായി വരുന്ന ചിത്രം സിത്താരെ സമീന്‍ പര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. താരെ സമീന്‍ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീന്‍ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആമിറിന്റെ സിത്താരെ സമീന്‍ പര്‍ സിനിമ ക്രിസ്മസ് റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. താരെ സമീന്‍ പര്‍ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. തിരക്കഥ എഴുതിയത് അമോല്‍ ഗുപ്തയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സേതുവായിരുന്നു. ദര്‍ശീല്‍ സഫാരി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ആമിര്‍ ഖാന്‍ നിര്‍ണായക വേഷത്തിലും നിര്‍മാതാവുമായും ഭാഗമായപ്പോള്‍ രണ്ടാം ഭാഗം സിത്താരെ സമീന്‍ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍ എസ് പ്രസന്നയാണ്.

ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രം വന്‍ പരാജയമായതില്‍ അടുത്തിടെ ആമിര്‍ ഖന്‍ പ്രതികരിച്ചിരുന്നു. അദ്വൈത്, കരീന എന്നിവരൊക്കെ ആ സിനിമയ്ക്കായി കഠിനമായി പ്രവര്‍ത്തിച്ചെങ്കിലും പക്ഷേ അത് നല്ലതായി വന്നില്ലെന്നും മറ്റൊരു കാര്യം പഠിച്ചു എന്നുമായിരുന്നു ആമിര്‍ ഖാന്‍ പ്രതികരിച്ചിരുന്നു. എനിക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയുടെ വിവിധ ഘട്ടത്തില്‍ സംഭവിച്ചു. ദൈവത്തിന് നന്ദി, ഞാന്‍ ഒരു സിനിമയില്‍ മാത്രമല്ലേ ആ തെറ്റുകള്‍ ചെയ്തിട്ടുള്ളൂ എന്നുമായിരുന്നു ആമിര്‍ ഖാന്‍ വ്യക്തമാക്കിയത്.

Top