ആം ആദ്മി പാർട്ടി എം.എൽ.എ. അമാനത്തുള്ള ഖാന് ജാമ്യം

അമാനത്തുള്ള ഖാനെതിരേ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരി​ഗണിക്കുന്നത് കോടതി നിരസിച്ചു

ആം ആദ്മി പാർട്ടി എം.എൽ.എ. അമാനത്തുള്ള ഖാന് ജാമ്യം
ആം ആദ്മി പാർട്ടി എം.എൽ.എ. അമാനത്തുള്ള ഖാന് ജാമ്യം

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എ. അമാനത്തുള്ള ഖാന് ജാമ്യം. ഡൽഹി വഖഫ് ബോർഡിൽ ചെയർമാനായിരിക്കെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് അമാനത്തുള്ളക്ക് ജാമ്യം ലഭിച്ചത്. ഉപാദികളോടെയാണ് ജാമ്യം. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം.

അതേസമയം, അമാനത്തുള്ള ഖാനെതിരേ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരി​ഗണിക്കുന്നത് കോടതി നിരസിച്ചു. ക​സ്റ്റ്ടിയിലെടുത്ത ഇ.ഡിയുടെ നടപടി നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് അമാനത്തുള്ള ഖാനെ ക​സ്റ്റടിയിലെടുത്തത്. സ്വമേധയായാണ് ഇ.ഡി അമാനത്തുള്ള ഖാനെതിരെ കേസ് എടുത്തത്.

Share Email
Top