ബി.ജെ.പിയില്‍ ചേരാന്‍ എ.എ.പി എം.എല്‍.എമാര്‍ക്ക് 15 കോടി രൂപ വീതം വാഗ്ദാനം ചെയ്തു: സഞ്ജയ് സിങ്

ഇത്തരം ഫോണ്‍ കോളുകള്‍ റെക്കോഡ് ചെയ്യാനും മുഖാമുഖം കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാല്‍ അത് ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്താനും എ.എ.പി സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു.

ബി.ജെ.പിയില്‍ ചേരാന്‍ എ.എ.പി എം.എല്‍.എമാര്‍ക്ക് 15 കോടി രൂപ വീതം വാഗ്ദാനം ചെയ്തു: സഞ്ജയ് സിങ്
ബി.ജെ.പിയില്‍ ചേരാന്‍ എ.എ.പി എം.എല്‍.എമാര്‍ക്ക് 15 കോടി രൂപ വീതം വാഗ്ദാനം ചെയ്തു: സഞ്ജയ് സിങ്

ഡല്‍ഹി: ബി.ജെ.പിക്കെതിരേ ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ജനവിധി തേടിയ ഏഴ് എ.എ.പി എം.എല്‍.എമാരെ ബി.ജെ.പി ബന്ധപ്പെട്ടെന്നും ബി.ജെ.പിയില്‍ ചേരാന്‍ അവര്‍ക്ക് 15 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്നും എ.എ.പി. നേതാവ് സഞ്ജയ് സിങ് ആരോപിച്ചു.

Also Read: മുഖ്യമന്ത്രി സ്ഥാനാർത്ഥി സുധീരനോ ? കോൺഗ്രസ്സിലെ അധികാര തർക്കത്തിൽ രാഹുൽ ഇടപെടും

ചിലര്‍ക്ക്, മുഖാമുഖം കൂടിക്കാഴ്ചയ്ക്കുള്ള അവസരവും വാഗ്ദാനം ചെയ്തു. ഫലം വരുന്നതിന് മുന്‍പേ തന്നെ ബി.ജെ.പി. പരാജയം സമ്മതിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. ഇത്തരം ഫോണ്‍ കോളുകള്‍ റെക്കോഡ് ചെയ്യാനും മുഖാമുഖം കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാല്‍ അത് ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്താനും എ.എ.പി സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു.

Share Email
Top