അരവിന്ദ് കെജ്രവാളിന് ദേഹാസ്വാസ്ഥ്യം; 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു

അരവിന്ദ് കെജ്രവാളിന് ദേഹാസ്വാസ്ഥ്യം; 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയില്‍ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാളിന് ദേഹാസ്വാസ്ഥ്യം. 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു. ശരീരഭാരം അതിവേഗം കുറയുന്നതില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചതായി ആംആദ്മി പാര്‍ട്ടി അറിയിച്ചു. നിലവില്‍ തിഹാര്‍ ജയിലിലാണ് അരവിന്ദ് കെജ്രിവാള്‍ കഴിയുന്നത്.

മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇഡി കസ്റ്റഡിയിലായിരുന്നു കെജ്രിവാള്‍. ഇതിനിടെയാണ് ശരീരഭാരം കുറയുന്നത്. അരവിന്ദ് കെജ്രവാളിന് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. കോടതിയില്‍ ഇക്കാര്യം അറിയിക്കും. അതേസമയം ഇ.ഡി അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ പരിഗണിക്കും.

മുഖ്യ സൂത്രധാരന്‍ കെജ്രവാളാണെന്നും അന്വേഷണത്തോട് ഒരു ഘട്ടത്തിലും സഹകരിച്ചില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞിരുന്നു. ഈ മാസം 15 വരെ അരവിന്ദ് കെജ്രവാളിനെ റൗസ് അവന്യു കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് അരവിന്ദ് കെജ്രവാളിനെ വിട്ടിരിക്കുന്നത്.

Top