ഓസ്‌കറില്‍ നിരാശ; അന്തിമ പട്ടികയില്‍ നിന്ന് ആടുജീവിതം പുറത്ത്

പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തുവിട്ടിരുന്നു.

ഓസ്‌കറില്‍ നിരാശ; അന്തിമ പട്ടികയില്‍ നിന്ന് ആടുജീവിതം പുറത്ത്
ഓസ്‌കറില്‍ നിരാശ; അന്തിമ പട്ടികയില്‍ നിന്ന് ആടുജീവിതം പുറത്ത്

തൊണ്ണൂറ്റി ഏഴാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അന്തിമ പട്ടികയില്‍ നിന്ന് ആടുജീവിതം പുറത്ത്. ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ സാന്നിധ്യമായി ‘അനുജ’. സുചിത്ര മട്ടായി, ആദം ജെ ഗ്രേവ്‌സ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഹ്രസ്വ ചിത്രം. മികച്ച ചിത്രത്തിനുള്ള വിഭാഗത്തില്‍ നിന്ന് ആടുജീവിതം പുറത്ത്. ആടുജീവിതവും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല.

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങള്‍ അന്തിമ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടി. അനോറ, ദ ബ്രൂട്ടലിസ്റ്റ്, കോണ്‍ക്ലേവ് എന്നിവ പട്ടികയില്‍. ദ ബ്രൂട്ടലിസ്റ്റ്, എമിലിയ പെരസ്, വിക്ക്ഡ് എന്നീ ചിത്രങ്ങള്‍ക്ക് പത്ത് വീതം നോമിനേഷനുകള്‍ ലഭിച്ചു.

Also Read: വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും 3 യൂട്യൂബ് ചാനലുകള്‍ക്കും എതിരെ കേസ്

പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തുവിട്ടിരുന്നു. ഇതില്‍ 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി നോമിനേഷന് മത്സരിക്കാനാകുമായിരുന്നു. ആ 207 ചിത്രങ്ങളുടെ കൂട്ടത്തില്‍ ആറ് ഇന്ത്യന്‍ സിനിമകളും ഇടംനേടിയിരുന്നു.

Share Email
Top