ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായില്ലെങ്കില്‍ ഇഡി തന്നെയും അറസ്റ്റ് ചെയ്യും; വെളിപ്പെടുത്തലുമായി അതിഷി മര്‍ലേന

ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായില്ലെങ്കില്‍ ഇഡി തന്നെയും അറസ്റ്റ് ചെയ്യും; വെളിപ്പെടുത്തലുമായി അതിഷി മര്‍ലേന

ഡല്‍ഹി: ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായില്ലെങ്കില്‍ ഇഡി തന്നെയും അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന. ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടാകും. സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുര്‍ഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും. തന്റെ വീട്ടില്‍ റെയ്ഡ് നടത്തുമെന്നും അതിഷി പറഞ്ഞു. ബിജപി ഭയപ്പെടുത്തേണ്ട. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം.

ബിജെപിയില്‍ ചേര്‍ന്നാല്‍ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി.അതെസമയം, എന്‍ഫോഴ്‌സ്മെന്റിനോട് കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഇന്ന് മറുപടി നല്‍ണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധവും ശക്തമാണ്.

Top