കോണ്‍ഗ്രസ് ഇറക്കി വിട്ട സൈബര്‍ ഗുണ്ടകളെ തിരിച്ചു വിളിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം: എ എ റഹീം

കോണ്‍ഗ്രസ് ഇറക്കി വിട്ട സൈബര്‍ ഗുണ്ടകളെ തിരിച്ചു വിളിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം: എ എ റഹീം

തിരുവനന്തപുരം: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കെതിരെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരേയും സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്നുവെന്ന് എ എ റഹീം എംപി. എല്ലാവര്‍ക്കും കയറി കൊട്ടിയിട്ട് പോവാനുള്ള ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന വനിതകള്‍. ഒരു തെറ്റും ചെയ്യാത്തവരെ അസഭ്യം വിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുത്ത് കോണ്‍ഗ്രസ് നട്ടുനനച്ചു വളര്‍ത്തുന്ന ക്രിമിനല്‍ സംഘം സമൂഹ മാധ്യമങ്ങളിലൂടെ എന്തും വിളിച്ച് പറയുന്നു. കോണ്‍ഗ്രസ് ഇറക്കി വിട്ട സൈബര്‍ ഗുണ്ടകളെ തിരിച്ചു വിളിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണെന്നും എ എ റഹീം പറഞ്ഞു. സൈബര്‍ ഗുണ്ടകളെ രാഷ്ട്രീയ പരമായി നേരിടും. ചെറുപ്രായത്തില്‍ മേയറായിവന്ന ആര്യയെ അന്ന് മുതലേ രാഷ്ട്രീയ ലക്ഷ്യം വെച്ച് ആക്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

Top