പുഷ്പ 2 കാണാന്‍ തമിഴ്നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു

കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍

പുഷ്പ 2 കാണാന്‍ തമിഴ്നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു
പുഷ്പ 2 കാണാന്‍ തമിഴ്നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു

ഇടുക്കി: പുഷ്പ 2 കാണാന്‍ തമിഴ്നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍. വണ്ടിപെരിയാര്‍ എച്ച് പി സി മൂലക്കയം പുതുവല്‍ ജയറാം പ്രതീപ് (22) ആണ് മരിച്ചത്. മൂലക്കയം സ്വദേശിയായ രാഹുല്‍ (വിഷ്ണു) (23) ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് ഇവര്‍ സഞ്ചരിച്ച ബൈക്ക് കമ്പത്ത് വച്ച് ബസില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ മധുരൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജയറാം പ്രതീപ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Share Email
Top