കൊല്ലത്ത് വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ മാല കവർന്നു

സരസ്വതിയമ്മയും ഭർത്താവും മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് സംഭവം

കൊല്ലത്ത് വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ മാല കവർന്നു
കൊല്ലത്ത് വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ മാല കവർന്നു

കൊല്ലത്ത് കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ സ്വർണമാല കവർന്നു. പള്ളിശേരിക്കൽ തെക്കേ തേവാനത്ത് വീട്ടിൽ സരസ്വതിയമ്മയുടെ (80) ഒന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുത്തത്. ഓഗസ്റ്റ് 5 – ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സരസ്വതിയമ്മയും ഭർത്താവും മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് സംഭവം. മഴക്കോട്ട് ധരിച്ചെത്തിയതിനാൽ പ്രതിയുടെ മുഖം വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

കുടിവെള്ളം ആവശ്യപ്പെട്ട് എത്തിയ യുവാവിന് വെള്ളമെടുക്കാൻ വയോധിക തിരിഞ്ഞ തക്കത്തിലാണ് ഇയാൾ മാല പൊട്ടിച്ചത്. സരസ്വതിയമ്മ ഉടൻ തന്നെ മാലയിൽ പിടിച്ചെങ്കിലും ചെറിയൊരു ഭാഗം മാത്രമാണ് കയ്യിൽ കിട്ടിയത്. ഇതിനിടയിൽ ബാക്കി മാലയുമായി ഓടിയ പ്രതി, പുറത്ത് ബൈക്കുമായി കാത്തുനിന്ന മറ്റൊരാളോടൊപ്പം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Share Email
Top