ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങി; യാത്രയ്ക്കിടെ വീണ യുവാവിന് ദാരുണാന്ത്യം

വടകര അഴിയൂർ സ്വദേശി അൻസാർ ആണ് മരണപ്പെട്ടത്

ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങി; യാത്രയ്ക്കിടെ വീണ യുവാവിന് ദാരുണാന്ത്യം
ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങി; യാത്രയ്ക്കിടെ വീണ യുവാവിന് ദാരുണാന്ത്യം

ടുന്ന ട്രെയിനിന്റെ വാതിൽക്കൽ ഇരുന്ന് ഉറങ്ങിയതിനിടെ ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടകര അഴിയൂർ സ്വദേശി അൻസാർ ആണ് മരണപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഏറനാട് എക്സ്പ്രസ് കോഴിക്കോട് റെയിൽവേ സ്റ്റേഷന് അടുത്തെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിൽനിന്ന് വീണതിനെത്തുടർന്ന് അൻസാറിന്റെ കാൽ മുറിഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

Share Email
Top