മാങ്ങ പറിക്കുന്നതിനിടെ അഞ്ചലില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

മാങ്ങ പറിക്കുന്നതിനിടെ അഞ്ചലില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

കൊല്ലം: അഞ്ചലില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചല്‍ സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മാങ്ങ പറിക്കുന്നതിനായി ഉപയോഗിച്ച കമ്പി വൈദ്യുതിലൈനില്‍ കുരുങ്ങിയതാണ് അപകട കാരണം. കഴിഞ്ഞ ആഴ്ചകളിലുണ്ടായ ശക്തമായ മഴയുടെ ഭാഗമായുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മന്ത്രി കെ രാജന്‍ അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Top