മുൾമുനയിൽ നിർത്തും വേൾഡ് ക്ലാസ് ത്രില്ലർ; തിയറ്ററുകളിൽ ‘ആശ’ തരംഗം!

ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ തീവ്രമായ പ്രകടനങ്ങളാണ് ചിത്രത്തിന്റെ നെടുംതൂൺ

മുൾമുനയിൽ നിർത്തും വേൾഡ് ക്ലാസ് ത്രില്ലർ; തിയറ്ററുകളിൽ ‘ആശ’ തരംഗം!
മുൾമുനയിൽ നിർത്തും വേൾഡ് ക്ലാസ് ത്രില്ലർ; തിയറ്ററുകളിൽ ‘ആശ’ തരംഗം!

കൊറിയൻ, അന്താരാഷ്ട്ര ക്രൈം ത്രില്ലറുകൾക്ക് കിടപിടിക്കുന്ന മേക്കിംഗുമായി നവാഗതനായ സഫർ സനൽ ഒരുക്കിയ ഡാർക്ക് സസ്പെൻസ് ത്രില്ലറാണ് ‘ആശ’. അൺപ്രഡിക്റ്റബിൾ ആയ കഥാഗതിയും വേൾഡ് ക്ലാസ് ക്രാഫ്റ്റും കാരണം ജെൻ-സി പ്രേക്ഷകരടക്കം പ്രായഭേദമന്യേ ഏവരുടെയും പ്രിയ ചിത്രമായി മാറിയിരിക്കുകയാണ് ഇത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ ഹൗസ്ഫുൾ ഷോകളുമായി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്ന ചിത്രം കുടുംബപ്രേക്ഷകരെയും വലിയ രീതിയിൽ ആകർഷിക്കുന്നുണ്ട്.

ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ തീവ്രമായ പ്രകടനങ്ങളാണ് ചിത്രത്തിന്റെ നെടുംതൂൺ. മാനസികവ്യതിയാനങ്ങളും അമ്മയുടെ കരുതലും നിയമത്തോടുള്ള ചങ്കൂറ്റവും ഒക്കെയായി ഉർവശി തന്റെ കഥാപാത്രത്തെ അതിയാഴത്തിൽ സ്ക്രീനിൽ എത്തിച്ചിരിക്കുന്നു. ഭാവാഭിനയത്തിന്റെ സർവ്വകലാശാലയെന്ന് തോന്നിപ്പിക്കുന്ന ഉർവശിയുടെ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് പെർഫോമൻസ് കാണികളെ മുൾമുനയിൽ നിർത്തുന്നു.

Also Read:‘മൂന്നാമതൊരാളുടെ ഇടപെടൽ’..! സൂരിയുമായുള്ള പ്രശ്നം എങ്ങനെ തീർന്നു? തുറന്ന് പറഞ്ഞ് വിഷ്ണു വിശാൽ

ഗോവിന്ദ് വസന്തയുടെ ഹോണ്ടിങ് പശ്ചാത്തല സംഗീതം, മധു നീലകണ്ഠന്റെ റോ ആൻഡ് റിയലിസ്റ്റിക് സിനിമാറ്റോഗ്രാഫി, ഷാൻ മുഹമ്മദിന്റെ ചടുലമായ എഡിറ്റിംഗ് എന്നിവ ചിത്രത്തിന്റെ മൂഡിനെ വേറെ ലെവലിലേക്ക് ഉയർത്തുന്നു. വിദേശ ത്രില്ലറുകളുടെ നിലവാരത്തിലുള്ള മേക്കിംഗും മികച്ച ജനപങ്കാളിത്തവും ‘ആശ’യെ മലയാളത്തിലെ വലിയ തിയേറ്റർ അനുഭവമാക്കി മാറ്റുന്നു.

Share Email
Top