ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന ദൃശ്യവിസ്മയം; ‘രാമായണ’ ഇംഗ്ലീഷ് ട്രെയ്‌ലറിന് വൻ സ്വീകാര്യത!

മികച്ച ദൃശ്യവിസ്മയം വാഗ്ദാനം ചെയ്യുന്ന ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്

ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന ദൃശ്യവിസ്മയം; ‘രാമായണ’ ഇംഗ്ലീഷ് ട്രെയ്‌ലറിന് വൻ സ്വീകാര്യത!
ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന ദൃശ്യവിസ്മയം; ‘രാമായണ’ ഇംഗ്ലീഷ് ട്രെയ്‌ലറിന് വൻ സ്വീകാര്യത!

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ‘രാമായണ’ എന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് ട്രെയ്‌ലർ പുറത്തിറങ്ങി. മികച്ച ദൃശ്യവിസ്മയം വാഗ്ദാനം ചെയ്യുന്ന ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി സൂപ്പർതാരം യഷും എത്തുന്ന ചിത്രത്തിൽ യഷിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഹനുമാനെ ട്രെയ്‌ലറിൽ ഉൾപ്പെടുത്താത്തതും പ്രേക്ഷകരിൽ കൗതുകമുണർത്തിയിട്ടുണ്ട്.

സണ്ണി ഡിയോൾ, ശോഭന, അരുൺ ഗോവിൽ, രാകുൽ പ്രീത് സിംഗ്, രവി ദുബെ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം വരാനിരിക്കുന്ന ദീപാവലി റിലീസായി തിയറ്ററുകളിലെത്തും. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Also Read: ‘ഷൂട്ട് കഴിഞ്ഞ് 6 മാസത്തിന് ശേഷം ക്ലൈമാക്സ് മാറ്റി’! കറുപ്പ് ഓർമ്മകൾ പങ്കുവെച്ച് സൂര്യ

ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് കരാറിലൂടെ സ്വന്തമാക്കിയ ഈ ഡീൽ, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്തു.

Share Email
Top