തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്റെ ഈ പരാമര്‍ശങ്ങള്‍.
Also Read: ‘അമിത് ഷായെ കടിച്ചിരിക്കുന്നത് ഭ്രാന്തൻ നായ’: പ്രിയങ്ക് ഗാർഗെ
‘വയനാട്ടില്‍ നിന്ന് രണ്ടാളുകള്‍ വിജയിച്ചു. രാഹുല്‍ ഗാന്ധി ജയിച്ചത് ആരുടെ പിന്തുണയിലാ…മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെത്തുമോ? അദ്ദേഹമല്ലേ കോണ്‍ഗ്രസിന്റെ പ്രതിപക്ഷനേതാവ്. ആരൊക്കെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയ്ക്ക് മുന്നിലും പിന്നിലും. ന്യുനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട തീവ്രവാദ ഘടകങ്ങള്‍ വരെ ഘോഷയാത്രയിലുണ്ടായിരുന്നു’ എ വിജയരാഘവന്‍ പ്രസംഗത്തില്‍ പറഞ്ഞു.