കര്‍ണാടകയിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ഉഡുപ്പിക്ക് സമീപം തീരദേശമേഖലയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്

കര്‍ണാടകയിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
കര്‍ണാടകയിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

കൊല്ലൂര്‍: കര്‍ണാടകയിലെ കൊല്ലൂരിന് സമീപം ജഡ്കാലില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കാന്താരാ ചാപ്റ്റര്‍ 1-ലെ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസ്സാണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്.

സ്‌കൂട്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോവുകയായിരുന്നു സംഘം. ജൂനിയര്‍ താരങ്ങളും ടെക്‌നിക്കല്‍ ജീവനക്കാരുമുള്‍പ്പെടെ 20 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

ഇവരെ സമീപത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഉഡുപ്പിക്ക് സമീപം തീരദേശമേഖലയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. റിഷബ് ഷെട്ടി നായകനായെത്തുന്ന ചിത്രം 2025 ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Share Email
Top