ചിരിയുടെ പെരുമഴയും ത്രില്ലടിപ്പിക്കുന്ന പ്രകമ്പനവും; തിയേറ്ററുകൾ കീഴടക്കി ഗണപതിയും സംഘവും!

കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് സിനിമയുടെ പ്രധാന കഥാപശ്ചാത്തലം

ചിരിയുടെ പെരുമഴയും ത്രില്ലടിപ്പിക്കുന്ന പ്രകമ്പനവും; തിയേറ്ററുകൾ കീഴടക്കി ഗണപതിയും സംഘവും!
ചിരിയുടെ പെരുമഴയും ത്രില്ലടിപ്പിക്കുന്ന പ്രകമ്പനവും; തിയേറ്ററുകൾ കീഴടക്കി ഗണപതിയും സംഘവും!

തിയേറ്ററുകളിൽ ചിരിയുടെയും ഭയത്തിന്റെയും പുതിയൊരു അനുഭവം തീർത്ത് ‘പ്രകമ്പനം’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കോളേജ് ജീവിതവും ഹോസ്റ്റൽ മുഹൂർത്തങ്ങളും പ്രമേയമാക്കിയ ഈ ഹൊറർ കോമഡി ചിത്രം യുവതലമുറയെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു പാക്കേജായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ലാലേട്ടൻ ഫെയിം ശീതൾ ജോസഫാണ് നായികയാകുന്നത്.

കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് സിനിമയുടെ പ്രധാന കഥാപശ്ചാത്തലം. സാധാരണമായ ഒരു ഹോസ്റ്റൽ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഹൊറർ ഘടകങ്ങളും തുടർന്നുള്ള ഉദ്വേഗജനകമായ നിമിഷങ്ങളുമാണ് ചിത്രത്തെ രസകരമാക്കുന്നത്. അന്തരിച്ച പ്രിയ നടൻ കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രം കൂടിയാണ് പ്രകമ്പനം എന്നത് ഈ സിനിമയുടെ വൈകാരികമായ മറ്റൊരു പ്രത്യേകതയാണ്.

Also Read: രാജമൗലി-മഹേഷ് ബാബു ചിത്രം ‘വാരണാസി’ റിലീസ് ഡേറ്റ് പുറത്ത്!

രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ തുടങ്ങി മലയാളത്തിലെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതിനുപുറമെ സോഷ്യൽ മീഡിയയിലെ പ്രമുഖ ഇൻഫ്‌ലുവൻസേഴ്സിന്റെ സാന്നിധ്യവും ചിത്രത്തിന് വലിയ യുവജനശ്രദ്ധ നേടിക്കൊടുത്തു.

‘നദികളിൽ സുന്ദരി’ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ഈ ചിത്രം നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. സംവിധായകന്റേത് തന്നെയായ കഥയ്ക്ക് നവാഗതനായ ശ്രീഹരി വടക്കനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിരിപ്പിക്കുകയും ഒപ്പം ഭയപ്പെടുത്തുകയും ചെയ്യുന്ന ഈ സിനിമ അടുത്ത കാലത്തിറങ്ങിയ മികച്ച എന്റർടെയ്‌നറുകളിൽ ഒന്നാണെന്നാണ് സിനിമ കണ്ടിറങ്ങിയവർ സാക്ഷ്യപ്പെടുത്തുന്നത്.

Share Email
Top