കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക്, പൃഥ്വി.. നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്; റോഷന്‍ ആന്‍ഡ്രൂസ്

കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക്, പൃഥ്വി.. നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്; റോഷന്‍ ആന്‍ഡ്രൂസ്

‘ആടുജീവിത’ത്തെയും നടന്‍ പൃഥ്വിരാജിനേയും പ്രശംസിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് ആണ് ബ്ലെസി ഒരുക്കിയതെന്നും പൃഥ്വിരാജ് എന്ന നടന്റെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവെന്നും റോഷന്‍ ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘അനുഭവമാകുമ്പോഴാണ് സിനിമ ദൈവീകമാകുന്നത്. ബ്ലെസ്സി ചേട്ടാ, നിങ്ങള്‍ കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് സൃഷ്ടിച്ചു. പൃഥ്വി.. എന്റെ ആന്റണി മോസസ്.. ഞാന്‍ എന്താണ് പറയുക അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്. ഇത് നിങ്ങളുടെ ഏറ്റവും മികച്ചതാണെന്ന് ഞാന്‍ നിങ്ങളോട് പറയേണ്ടതുണ്ടോ സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നജീബിനെ ഒരു വിജയിയാക്കി. അടുത്ത വര്‍ഷം നടക്കുന്ന ഒട്ടനവധി ചലച്ചിത്ര മേളകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും നിങ്ങള്‍ റെഡ് കാര്‍പറ്റിലൂടെ നടക്കുന്നത് കാണുമെന്ന പ്രതീക്ഷിക്കുന്നു. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍’, റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.

അതേസമയം, ബോക്‌സോഫീസില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ആടുജീവിതം. ഏറ്റവും വേഗത്തില്‍ അന്‍പത് കോടി ക്ലബിലെത്തിയ മലയാളചിത്രമെന്ന ഖ്യാതി ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. വൈകാതെ 100 കോടി ക്ലബ്ബില്‍ ചിത്രം എത്തുമെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

Top