സ്കൂളിൽ വിദ്യാർഥിയുടെ ആത്മഹത്യ; കുട്ടിയുടെ മരണത്തിന് പിന്നിൽ ക്ലര്‍ക്ക് എന്ന് കുടുംബം

ക്ലര്‍ക്കിന്റെ മാനസികപീഡനമാണ് കുട്ടിയെ മരണത്തിലേക്കു തള്ളിവിട്ടതെന്നും ബെന്‍സന്റെ മാതൃസഹോദരന്‍ സതീശന്‍ പറഞ്ഞു

സ്കൂളിൽ വിദ്യാർഥിയുടെ ആത്മഹത്യ; കുട്ടിയുടെ മരണത്തിന് പിന്നിൽ ക്ലര്‍ക്ക് എന്ന് കുടുംബം
സ്കൂളിൽ വിദ്യാർഥിയുടെ ആത്മഹത്യ; കുട്ടിയുടെ മരണത്തിന് പിന്നിൽ ക്ലര്‍ക്ക് എന്ന് കുടുംബം

തിരുവനന്തപുരം: സ്‌കൂളിലെ ക്ലര്‍ക്കാണ് കുട്ടിയുടെ മരണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. സ്‌കൂളില്‍ പ്രോജക്ട് കൊടുക്കാന്‍ പോയപ്പോള്‍ ക്ലര്‍ക്ക് പരിഹസിച്ചുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കുട്ടിയെ കാണാനില്ലെന്നു കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെ രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Also Read: സി.എസ്.ഐ ലോ കോളേജിൽ വിദ്യാർത്ഥിക്ക്​ മര്‍ദനം

ബെന്‍സന്റെ പ്രോജക്ട് സീല്‍ ചെയ്തു നല്‍കാന്‍ ക്ലര്‍ക്ക് വിസമ്മതിച്ചുവെന്നു ബന്ധുവിന്റെ ആരോപണം. ക്ലര്‍ക്കിന്റെ മാനസികപീഡനമാണ് കുട്ടിയെ മരണത്തിലേക്കു തള്ളിവിട്ടതെന്നും ബെന്‍സന്റെ മാതൃസഹോദരന്‍ സതീശന്‍ പറഞ്ഞു. റെക്കോര്‍ഡ് സബ്മിറ്റ് ചെയ്യാന്‍ സ്‌കൂളിന്റെ സീല്‍ ആവശ്യമാണ്. ഇതിനായി വിഎച്ച്എസ്‌സി അധ്യാപകന്‍ കുട്ടികളെ ഓഫിസിലേക്കു വിട്ടു. ഓഫിസിലെ ക്ലര്‍ക്കാണ് കുട്ടികളെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചത്. സീല്‍ എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. ഈ ക്ലര്‍ക്കാണ് മരണത്തിന്റെ ഉത്തരവാദി. ഇത് ആരാണെന്നു വ്യക്തമാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു

ക്ലര്‍ക്ക് പരാതി നല്‍കിയതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ കുട്ടിയുടെ മാതാവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. രാവിലെ അമ്മയെ വിളിച്ചുകൊണ്ടു വരണമെന്ന് പ്രിന്‍സിപ്പല്‍ ബെന്‍സനോടു നിര്‍ദേശിച്ചു. വൈകിട്ട് ബെന്‍സന്‍ വീട്ടിലെത്തിയപ്പോള്‍ മാതാവ് ഇക്കാര്യം തിരക്കിയിരുന്നുവെന്നും വഴക്കു പറഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍ വിട്ടു വന്ന ബെന്‍സന്‍ ജിമ്മില്‍ പോയി. പരീക്ഷയ്ക്കു പഠിക്കാനുണ്ടെന്നു പറഞ്ഞാണ് ബെന്‍സന്‍ ജിമ്മില്‍നിന്നു മടങ്ങിയത്. രാത്രി 12 മണി വരെ കുട്ടി വീട്ടിലുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Share Email
Top