തുടക്കം ​ഗംഭീരമാക്കി രേഖാചിത്രം; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്!

ആസിഫ് അലിയും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് രേഖാചിത്രം

തുടക്കം ​ഗംഭീരമാക്കി രേഖാചിത്രം; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്!
തുടക്കം ​ഗംഭീരമാക്കി രേഖാചിത്രം; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്!

ആസിഫ് അലിയും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് രേഖാചിത്രം. പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ഈ അവസരത്തിൽ റിലീസ് ദിനത്തിൽ രേഖാചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.

രണ്ട് കോടിയിലധികമാണ് രേഖാചിത്രം ആദ്യദിനം നേടിയതെന്നാണ് സാക്നിൽക്കിന്റെ റിപ്പോർട്ടിൽ വ്യക്തമാകുന്നത്. കേരളത്തിലെ മാത്രം കളക്ഷൻ റിപ്പോർട്ടാണിത്. മികച്ച പ്രതികരണം ലഭിച്ചത് കൊണ്ട് തന്നെ ഇന്നും രണ്ട് കോടിയോ അതിൽ കൂടുതലോ കളക്ഷൻ രേഖാചിത്രം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

Also Read: ‘ജയേട്ടന്റെ പാട്ട് നിലയ്ക്കുമ്പോള്‍ വല്ലാതെ വേദനിക്കുന്നു; മഞ്ജു വാര്യര്‍

രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവര്‍ എഴുതിയ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ ഒരുക്കിയ ചിത്രമാണ് രേഖാചിത്രം. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

Share Email
Top