CMDRF

അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ..?

ആവശ്യത്തിന്‌ ഉറങ്ങുന്നതും സമ്മര്‍ദ്ദം കുറയ്‌ക്കുന്നതും മധുരപ്രിയം കുറയ്‌ക്കാന്‍ സഹായിക്കും

അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ..?
അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ..?

ധുരത്തോട് ഇഷ്ടമില്ലാത്തവരുണ്ടോ, നല്ല മധുരമുള്ള മിട്ടായിയും, പലഹാരങ്ങളും ഒക്കെ കിട്ടായാൽ ആരാണ് വേണ്ടാന്ന് പറയുക. പക്ഷെ മധുരത്തോട് അടങ്ങാത്ത ഇഷ്ടമുണ്ടോ, എന്നാൽ അത് ഇത്തിരി കുറയ്ക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിഞ്ഞാൽ മധുരം കഴിച്ചേ തീരൂ എന്നുള്ളവരുണ്ടായിരിക്കും. അമിതമായി മധുരം അല്ലെങ്കില്‍ പഞ്ചസാര കഴിക്കുന്നത് നമ്മുടെ ഡയറ്റ് തകിടം മറിക്കുകയും പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയിലേക്കും നയിക്കാം. മധുരത്തോടുള്ള ആസക്തി എങ്ങനെ കുറയ്ക്കാമെന്ന് ഒന്ന് നോക്കാം.

Also Read: സൺ ടാൻ മാറാൻ ​ഗോതമ്പ് പൊടി! ഉപയോ​ഗിക്കേണ്ട വിധം മനസിലാക്കാം

ശരീരത്തില്‍ ആവശ്യത്തിന്‌ ജലാംശം ഇല്ലാതിരിക്കുന്നത്‌ മധുരത്തോടുള്ള ആസക്തിയായി ചിലപ്പോള്‍ തെറ്റിദ്ധരിക്കപ്പെടാം. ഇതിനാല്‍ മധുരാസക്തി ഉണ്ടാകുമ്പോള്‍ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ച്‌ നോക്കാവുന്നതാണ്‌. മധുരം വേണമെന്ന് തോന്നുന്ന സമയത്ത് ഗ്ലൈസെമിക് സൂചികയുള്ള മധുരങ്ങൾ കഴിക്കുക. പഴങ്ങളാണ് അതിന് ഏറ്റവും നല്ലത്. പേരയ്ക്ക, ആപ്പിൾ, തണ്ണിമത്തൻ എന്നിവ കഴിക്കാം. ഇതിനൊപ്പം നാരുകളടങ്ങിയ ഭക്ഷണങ്ങളും തെെരും കഴിക്കുക. നിങ്ങൾക്ക് ലഡു അല്ലെങ്കിൽ ജിലേബി പോലുള്ളവ കഴിക്കണമെന്ന് തോന്നിയാൽ നാലിലൊന്ന് കഴിക്കുക. എന്നാൽ വായിലിട്ട ശേഷം ഉടനെ ഇറക്കരുത്. കുറച്ച് നേരം മധുരും ആസ്വദിച്ച ശേഷമായിരിക്കണം കഴിക്കേണ്ടത്.

eating sweets

ആവശ്യത്തിന്‌ ഉറങ്ങുന്നതും സമ്മര്‍ദ്ദം കുറയ്‌ക്കുന്നതും മധുരപ്രിയം കുറയ്‌ക്കാന്‍ സഹായിക്കും. എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ സമാധാനം ലഭിക്കുന്നതിനായി കഴിക്കുന്ന ശീലവും ഒഴിവാക്കുക. വീട്ടിലേക്ക്‌ ബേക്കറി, മധുരപലഹാരങ്ങള്‍ സ്ഥിരം വാങ്ങുന്ന ശീലവും ഒഴിവാക്കുക. ഡിസേര്‍ട്ട്‌ കഴിക്കാന്‍ തോന്നുമ്പോള്‍ പകരം ഒരു പഴം കഴിക്കുക. പഞ്ചസാരയ്‌ക്ക്‌ പകരമുള്ള കൃത്രിമ മധുരങ്ങളും മധുരാസക്തി കുറയ്‌ക്കില്ല. കോളയും അധികമായി മധുരം ചേര്‍ത്ത ജ്യൂസുമെല്ലാം കുടിക്കുന്നത്‌ ഒഴിവാക്കുക. പകരം നാരങ്ങവെള്ളമോ, കരിക്കിന്‍ വെള്ളമോ പച്ചവെള്ളമോ കുടിക്കാം. മധുരം തീരെ ഉപേക്ഷിക്കാന്‍ മനസ്സിലെങ്കില്‍ അതിന്‌ പരിധികള്‍ വയ്‌ക്കുക. കലോറി കണക്കാക്കി ഇത്ര കലോറിയില്‍ അധികം കഴിക്കില്ലെന്ന തീരുമാനം എടുക്കുക. മധുരമില്ലാത്ത ച്യൂയിങ്‌ ഗം ചവയ്‌ക്കുന്നത്‌ മധുരം കഴിക്കാനുള്ള ആസക്തി ചിലരില്‍ കുറയ്‌ക്കാറുണ്ട്‌.

Top