ചെറുപ്പക്കാരെ തേടിയെത്തുന്ന നിശബ്ദ കൊലയാളി! ഇൻസ്റ്റന്റ് എനർജിയുടെ പിന്നിലെ വലിയ ചതി; എനർജി ഡ്രിങ്കുകൾ ഹൃദയത്തെ തകർക്കുന്നത് എങ്ങനെയെന്ന് അറിയാമോ?

2017 നും 2025 നും ഇടയിൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ലഭിച്ച 28,345 റിപ്പോർട്ടുകൾ വിശകലനം ചെയ്താണ് ഈ പഠനം തയ്യാറാക്കിയത്

ചെറുപ്പക്കാരെ തേടിയെത്തുന്ന നിശബ്ദ കൊലയാളി! ഇൻസ്റ്റന്റ് എനർജിയുടെ പിന്നിലെ വലിയ ചതി; എനർജി ഡ്രിങ്കുകൾ ഹൃദയത്തെ തകർക്കുന്നത് എങ്ങനെയെന്ന് അറിയാമോ?
ചെറുപ്പക്കാരെ തേടിയെത്തുന്ന നിശബ്ദ കൊലയാളി! ഇൻസ്റ്റന്റ് എനർജിയുടെ പിന്നിലെ വലിയ ചതി; എനർജി ഡ്രിങ്കുകൾ ഹൃദയത്തെ തകർക്കുന്നത് എങ്ങനെയെന്ന് അറിയാമോ?

ഹൃദയാഘാതസാധ്യത വർധിപ്പിക്കുന്നതിൽ എനർജി ഡ്രിങ്കുകളുടെയും ഉത്തേജക പാനീയങ്ങളുടെയും പങ്ക് വ്യക്തമാക്കുന്ന നിർണായക പഠനവുമായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ. കഫീനും മറ്റ് ഉത്തേജകങ്ങളും അടങ്ങിയ ഇത്തരം പാനീയങ്ങൾ പതിവായി കഴിക്കുന്നത് 35 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരിൽ കാർഡിയാക് അറസ്റ്റ്, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നതായാണ് പുതിയ കണ്ടെത്തൽ. ചിക്കാഗോയിൽ നടക്കുന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻസിലാണ് ഈ പഠനം അവതരിപ്പിക്കുന്നത്. യാതൊരു അപകടസാധ്യതയും ഇല്ലാത്തവയാണ് ഇവയെന്നാണ് ഭൂരിഭാഗം പേരുടെയും ധാരണയെങ്കിലും, പതിവായി ഉപയോഗിക്കുന്നത് ശരീരത്തിൽ കഫീന്റെ അളവ് അപകടകരമാംവിധം കൂടാൻ ഇടയാക്കുമെന്ന് വിർജീനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

2017 നും 2025 നും ഇടയിൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ലഭിച്ച 28,345 റിപ്പോർട്ടുകൾ വിശകലനം ചെയ്താണ് ഈ പഠനം തയ്യാറാക്കിയത്. ഇതിൽ 854 എണ്ണം കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ടതായിരുന്നു. സാധാരണ പാനീയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, എനർജി ഡ്രിങ്കുകളും ഉത്തേജക സപ്ലിമെന്റുകളും കഴിച്ചവരിൽ കാർഡിയാക് അറസ്റ്റ് ഏകദേശം 11 മടങ്ങും, ഹൃദയാഘാതം 4.5 മടങ്ങും, ക്രമരഹിതമായ നെഞ്ചിടിപ്പ് (അരിത്മിയ) നാല് മടങ്ങും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. നെഞ്ചിടിപ്പ്, നെഞ്ചുവേദന, ബോധക്ഷയം തുടങ്ങിയ പ്രശ്നങ്ങളുമായി എത്തുന്ന യുവ രോഗികളോട് ഡോക്ടർമാർ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ചോദിച്ചറിയണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു.

Also Read: ഡീസൽ കാറിൽ അബദ്ധത്തിൽ പെട്രോൾ അടിച്ചാൽ എന്ത് സംഭവിക്കും? എഞ്ചിൻ തകരാറിലാകാതിരിക്കാൻ ചെയ്യേണ്ടത്!

എനർജി ഡ്രിങ്കുകൾ എങ്ങനെ ഹൃദയത്തിന് വില്ലനാകുന്നു?

കഫീനും പഞ്ചസാരയ്ക്കുമൊപ്പം ടോറിൻ, ഗ്വാറാന, എൽ-കാർണിറ്റൈൻ തുടങ്ങിയ ഒന്നിലധികം ഉത്തേജക ഘടകങ്ങൾ ഒരുമിച്ച് അടങ്ങിയിട്ടുള്ളതാണ് എനർജി ഡ്രിങ്കുകളെ അപകടകരമാക്കുന്നത്. ഈ കൂട്ടായ്മ നാഡീവ്യൂഹത്തെ പ്രതികൂലമായി ബാധിക്കുകയും, അമിതമാകുമ്പോൾ ക്രമരഹിതമായ ഹൃദയമിടിപ്പിനും പെട്ടെന്നുള്ള ഹൃദയാഘാതത്തിനും മരണത്തിന് വരെ കാരണമാവുകയും ചെയ്യും. രക്തസമ്മർദവും ഹൃദയമിടിപ്പും പെട്ടെന്ന് വർധിപ്പിക്കാൻ ഇവയ്ക്ക് വലിയ കഴിവുണ്ട്. സാധാരണ കാപ്പിയിൽ ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് കഫീൻ ഇവയിലുണ്ട്.

ഹൃദ്രോഗങ്ങൾക്ക് പുറമേ മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും എനർജി ഡ്രിങ്കുകൾ കാരണമാകുന്നു.

കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു: ഉയർന്ന അളവിലുള്ള കഫീനും രാസവസ്തുക്കളും ദീർഘകാലം ശരീരത്തിലെത്തുന്നത് കരൾവീക്കം, കരളിൽ കൊഴുപ്പടിയുക എന്നിവയ്ക്കും പിന്നീട് ഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ് തുടങ്ങിയ ഗുരുതര അവസ്ഥകളിലേക്കും നയിക്കാം.

പ്രമേഹ സാധ്യത കൂട്ടുന്നു: ഉയർന്ന അളവിലുള്ള പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തുകയും ഇൻസുലിൻ പ്രതിരോധത്തിന് കാരണമായി ടൈപ്പ് 2 പ്രമേഹത്തിന് വഴിവെക്കുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു.

മാനസികാരോഗ്യത്തെ ബാധിക്കുന്നു: ദിവസവും 250 മി.ലി-ൽ കൂടുതൽ എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്ന യുവാക്കളിൽ വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top