നിശബ്ദ കൊലയാളി! ഉപ്പും പുകവലിയും മാത്രമല്ല വില്ലൻ; വയറ്റിലെ ക്യാൻസർ നിങ്ങളെ നിശബ്ദമായി കീഴടക്കുന്നുണ്ടോ?

2020-ൽ മാത്രം ഇന്ത്യയിൽ ഏകദേശം 50,000 പുതിയ ആമാശയ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കുന്നുണ്ട്

നിശബ്ദ കൊലയാളി! ഉപ്പും പുകവലിയും മാത്രമല്ല വില്ലൻ; വയറ്റിലെ ക്യാൻസർ നിങ്ങളെ നിശബ്ദമായി കീഴടക്കുന്നുണ്ടോ?
നിശബ്ദ കൊലയാളി! ഉപ്പും പുകവലിയും മാത്രമല്ല വില്ലൻ; വയറ്റിലെ ക്യാൻസർ നിങ്ങളെ നിശബ്ദമായി കീഴടക്കുന്നുണ്ടോ?

ഓരോ വർഷവും നവംബർ മാസം ഗ്യാസ്ട്രിക് കാൻസർ അഥവാ വയറ്റിലെ ക്യാൻസർ അവബോധ മാസമായി ആചരിച്ചുവരുന്നു. ആമാശയത്തിലെ ആന്തരിക പാളിയിൽ (മ്യൂക്കോസയിൽ) കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതിലൂടെ ഉണ്ടാകുന്ന മാരകമായ രോഗമാണ് ഗ്യാസ്ട്രിക് ക്യാൻസർ. 2020-ൽ മാത്രം ഇന്ത്യയിൽ ഏകദേശം 50,000 പുതിയ ആമാശയ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കുന്നുണ്ട്. ജനിതക ഘടകങ്ങളും തെറ്റായ ജീവിതശൈലിയും ഈ രോഗത്തിന് പിന്നിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ, ഇതിന്റെ അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് സമയബന്ധിതമായി മുൻകരുതലുകൾ സ്വീകരിക്കുന്നത് അത്യന്താപേക്ഷിതമാണ്.

ഉപ്പിലിട്ട ഭക്ഷണങ്ങളും സംസ്കരിച്ച മാംസവും അമിതമായി കഴിക്കുന്നത് ആമാശയ ക്യാൻസറിനുള്ള സാധ്യത കുത്തനെ കൂട്ടും. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ആമാശയ ഭിത്തിയിലുണ്ടാക്കുന്ന നീർക്കെട്ട് ക്യാൻസറിലേക്ക് നയിച്ചേക്കാം. കൂടാതെ, പുകവലി ശ്വാസകോശത്തെ മാത്രമല്ല, ആമാശയത്തെയും ഗുരുതരമായി ബാധിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി തകർത്ത് ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് ശരീരം കീഴടങ്ങാൻ ഇടയാക്കുന്നു. അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങളും ലഘുഭക്ഷണങ്ങളും ശീലമാക്കുന്നത് അമിതവണ്ണത്തിനും ആമാശയ അർബുദത്തിനും കാരണമാകും. അതിനാൽ ധാരാളം വെള്ളം കുടിക്കുകയും മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക.

Also Read:കാലാവധി കഴിഞ്ഞാലും കേടില്ലാതെ സൂക്ഷിക്കാം? അടുക്കളയിലെ ഈ 4 അത്ഭുത ഭക്ഷണങ്ങള്‍ അറിയാമോ

വയറ്റിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ

മാറാത്ത ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ

കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക

പൊക്കിളിന് മുകളിലായുള്ള ഭാഗത്ത് നേരിയതോ അവ്യക്തമോ ആയ വയറുവേദനയും അസ്വസ്ഥതയും

ഭക്ഷണം കഴിച്ചതിനുശേഷം വയർ വീർക്കുകയോ ഗ്യാസ് നിറഞ്ഞതായി അനുഭവപ്പെടുകയോ ചെയ്യുക

നേരിയ ഓക്കാനവും വിശപ്പില്ലായ്മയും

തുടർച്ചയായ ഛർദ്ദിയും, ഛർദ്ദിയിൽ രക്തം കാണപ്പെടുകയും ചെയ്യുക

ദഹനവ്യവസ്ഥയിലുണ്ടാകുന്ന രക്തസ്രാവം മൂലം മലം കറുത്ത നിറത്തിൽ കാണപ്പെടുക

രോഗം കരളിലേക്ക് പടരുകയാണെങ്കിൽ ചർമ്മവും കണ്ണുകളും മഞ്ഞനിറമാകുന്ന മഞ്ഞപ്പിത്ത ലക്ഷണങ്ങൾ പ്രകടമാവുക

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും കൃത്യമായ പരിശോധനകളും വഴി ഈ രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top