തിരുവനന്തപുരം: തിരുവനന്തപുരം മാരായമുട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം. ഒടുക്കത്ത് സ്വദേശി പ്രശാന്തിന്‍റെ മകൾ ബിനിജ (എട്ട്) ആണ് മരിച്ചത്. മാരായമുട്ടം ഗവ. എൽ.പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഇന്നലെ വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകുമ്പോഴായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്‍റെ കൊമ്പാണ് ഒടിഞ്ഞ് ദേഹത്ത് വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.