കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി. കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായി. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് വടുതല സ്വദേശിനിയായ തന്‍വി സ്വീനിഷിനെ കാണാതായത്. സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് തന്‍വി സ്വീനിഷ്. എളമക്കര പോലീസ് അന്വേഷണം തുടങ്ങി.
Also Read: അരീക്കോട് ഫുട്‌ബോള്‍ കളിക്കിടയില്‍ പടക്കം കാണികള്‍ക്കിടയില്‍ വീണ് പൊട്ടി; 22 പേര്‍ക്ക് പരുക്ക്
നഗരം കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന. സ്‌കൂള്‍ വിട്ട് തന്‍വി സൈക്കിളില്‍ വരുന്നത് കണ്ടതായി ദൃസാക്ഷികള്‍ വ്യക്തമാക്കി.എളമക്കര പൊലീസാണ് പരിശോധന നടത്തുന്നത്. പച്ചാളത്ത് വെച്ചാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടി സൈക്കിള്‍ ചിവിട്ടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പുതു വൈപ്പ്, കണ്ടെയ്‌നര്‍ റോഡ് ഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇത് വീട് വിട്ട് പോകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.