കല്‍പറ്റ: വയനാട് കമ്പമലയില്‍ വനത്തിന് തീയിട്ടയാളെ പിടികൂടി. പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. 12 ഹെക്ടറിലധികം പുല്‍മേടാണ് തീപിടുത്തത്തെ തുടര്‍ന്ന് കത്തിനശിച്ചത്. തീപിടുത്തം സ്വാഭാവികമല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
Also Read: പോത്തുണ്ടി സജിത വധക്കേസ്; ചെന്താമരയുടെ ജാമ്യം റദ്ദാക്കി
അതെ സമയം ഇയാള്‍ എന്തിനാണിത് ചെയ്തതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പിടിയിലായ സുധീഷിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുനെല്ലിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് വാറന്റുണ്ടായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇവിടെ ഇപ്പോഴും തീ അണക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള ശ്രമം വനംവകുപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.