ദുരൂഹതകളുടെ അഞ്ച് വർഷങ്ങൾക്കപ്പുറം പുതിയ വഴിത്തിരിവ്; ദിഷ സാലിയൻ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മകളുടെ മരണത്തിൽ മുംബൈ പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ദിഷയുടെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഈ നിർണായക ഉത്തരവ്

ദുരൂഹതകളുടെ അഞ്ച് വർഷങ്ങൾക്കപ്പുറം പുതിയ വഴിത്തിരിവ്; ദിഷ സാലിയൻ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ദുരൂഹതകളുടെ അഞ്ച് വർഷങ്ങൾക്കപ്പുറം പുതിയ വഴിത്തിരിവ്; ദിഷ സാലിയൻ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. 2020 ജൂൺ 8-നാണ് മുംബൈ മലാഡിലെ അപ്പാർട്ട്മെന്റിന്റെ 14-ാം നിലയിൽ നിന്ന് വീണ് ദിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ഈ ദുരൂഹ സംഭവം. മുംബൈ പൊലീസ് ഈ കേസിൽ അപകടമരണത്തിന് മാത്രമുള്ള എ.ഡി.ആർ ആണ് രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർക്ക് ആർക്കെങ്കിലും എതിരെയുള്ള തെളിവുകൾ കണ്ടെത്താനാകാത്ത പക്ഷം ആരെയും പ്രതിയായി കണക്കാക്കരുതെന്നും ജസ്റ്റിസ് സാരംഗ് കോട്വാൾ, ജസ്റ്റിസ് രഞ്ജിത്സിൻഹ രാജ ഭോൺസാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മകളുടെ മരണത്തിൽ മുംബൈ പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ദിഷയുടെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഈ നിർണായക ഉത്തരവ്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഉടൻ സിബിഐക്ക് കൈമാറാൻ മുംബൈ പൊലീസിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദിഷയുടേത് ആത്മഹത്യയാണെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ തന്റെ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് ദിഷയുടെ പിതാവ് കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Also Read:തിയറ്ററുകൾ ഇളക്കിമറിക്കാൻ ദുൽഖർ വരുന്നു; ‘ഐ ആം ഗെയിമി’ന്റെ അഡ്വാൻസ് ബുക്കിങ്ങിൽ ചരിത്രക്കുതിപ്പ്

കുടുംബത്തിന്റെ കൊലപാതക ആരോപണം നിലനിൽക്കെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അപകട മരണ റിപ്പോർട്ട് മാത്രം ഒതുക്കിയതിൽ മുൻപ് നടന്ന വാദത്തിനിടയിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദിഷ മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും എ.ഡി.ആറിന്റെയും പകർപ്പുകൾ പോലും കുടുംബത്തിന് നൽകിയിട്ടില്ലെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.

Share Email
Top