അർജന്റീനയ്ക്ക് കിരീടം ഉറപ്പിക്കാൻ പുതിയ തിരക്കഥ! ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനലിന് അർജന്റീനൻ റഫറിമാർ; പ്രതിഷേധം ശക്തം

വിവാദങ്ങൾ പുകയുമ്പോഴും ഫ്രഞ്ച് ടീം ക്യാമ്പ് അതീവ ശാന്തതയിലാണ്

അർജന്റീനയ്ക്ക് കിരീടം ഉറപ്പിക്കാൻ പുതിയ തിരക്കഥ! ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനലിന് അർജന്റീനൻ റഫറിമാർ; പ്രതിഷേധം ശക്തം
അർജന്റീനയ്ക്ക് കിരീടം ഉറപ്പിക്കാൻ പുതിയ തിരക്കഥ! ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനലിന് അർജന്റീനൻ റഫറിമാർ; പ്രതിഷേധം ശക്തം

ർജന്റീന-ഈജിപ്ത് മത്സരത്തിലെ ഒത്തുകളി ആരോപണങ്ങൾ കെട്ടടങ്ങും മുൻപേ, ഫുട്ബോൾ ലോകത്തെ വീണ്ടും വിവാദത്തിലാക്കി ഫിഫയുടെ പുതിയ തീരുമാനം. ബോസ്റ്റണിൽ നടക്കാനിരിക്കുന്ന ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ അഞ്ച് റഫറിമാരും അർജന്റീനയിൽ നിന്നുള്ളവരാണെന്ന് ഫിഫ പ്രഖ്യാപിച്ചതാണ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. ഫ്രാൻസിന്റെ കടുത്ത എതിരാളികളായ അർജന്റീനയിൽ നിന്നുള്ളവരെ തന്നെ ഈ മത്സരത്തിന് നിയോഗിച്ചത് ഫിഫയുടെ കടുംകൈയാണെന്നാണ് വിമർശനം.

ഈ ലോകകപ്പിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ ഇത്തരമൊരു തീരുമാനം ഇതാദ്യമാണ്. കഴിഞ്ഞ ലോകകപ്പുകളിൽ ഫ്രാൻസും അർജന്റീനയും തമ്മിലുള്ള വൈരം പരിഗണിക്കുമ്പോൾ, അർജന്റീനക്കാർക്ക് മത്സരത്തിന്റെ നിയന്ത്രണം നൽകുന്നത് അർജന്റീനയ്ക്ക് വീണ്ടും ലോകകപ്പ് നേടിക്കൊടുക്കാനുള്ള തിരക്കഥയാണെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നു. നേരത്തെ ഈജിപ്തിനെതിരെ അർജന്റീന കളിച്ചപ്പോൾ റഫറി ഫ്രഞ്ചുകാരനായിരുന്നത് വലിയ വിവാദമായിരുന്നു. അതിന് പകരമായി ചെയ്യുന്ന പകപോക്കലാണിതെന്ന് ഫ്രഞ്ച് മാധ്യമമായ ‘ആർ.എം.സി സ്പോർട്സ്’ അടക്കം രൂക്ഷമായി വിമർശിക്കുന്നു.

Also Read:‘ലോകകപ്പ് തിരക്കഥ നേരത്തെ എഴുതിത്തയ്യാറാക്കിയതാണ്’; അർജന്റീനയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ഈജിപ്ഷ്യൻ താരം!

പ്രമുഖ അർജന്റീനിയൻ റഫറി ഫക്കുണ്ടോ ടെല്ലോ ആണ് ഫ്രാൻസ്-മൊറോക്കോ പോരാട്ടം നിയന്ത്രിക്കുന്നത്. ഒരേ മത്സരത്തിൽ പത്ത് ചുവപ്പ് കാർഡുകൾ വരെ പുറത്തെടുത്ത് വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള കടുപ്പക്കാരനാണ് ടെല്ലോ. ഇദ്ദേഹത്തിന് പുറമെ മറ്റ് നാല് റഫറിമാരും അർജന്റീനക്കാരാണ് എന്നത് തീരുമാനത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. 2018-ലെ ലോകകപ്പിലെയും 2022-ലെ ഫൈനലിലെയും ചരിത്രം പരിശോധിക്കുമ്പോൾ, ഇരു ടീമുകളും തമ്മിലുള്ള കടുത്ത മത്സരം മുൻനിർത്തി ഈ റഫറി പാനൽ കളിക്കളത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഫുട്ബോൾ നിരീക്ഷകർ കരുതുന്നു.

വിവാദങ്ങൾ പുകയുമ്പോഴും ഫ്രഞ്ച് ടീം ക്യാമ്പ് അതീവ ശാന്തതയിലാണ്. റഫറി ആരാണെന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രതിരോധ താരം ഡയോറ്റ് ഉപമെകാനോ വ്യക്തമാക്കി. മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും തങ്ങൾക്ക് ഭയമില്ലെന്നും ടീമിലെ മൂന്നാം ഗോൾകീപ്പർ റോബിൻ റിസറും പറഞ്ഞു. എങ്കിലും, നിർണ്ണായകമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ റഫറിയുടെ തീരുമാനങ്ങൾ മത്സരഫലത്തെ തന്നെ സ്വാധീനിച്ചേക്കാമെന്ന ഭയം ഫുട്ബോൾ പ്രേമികൾക്കിടയിൽ ശക്തമാണ്.

Share Email
Top