CMDRF

8.14 ഗ്രാം മെത്താംഫെറ്റാമൈനുമായി കണ്ണൂർ സ്വദേശി പിടിയിൽ

ബെംഗളൂരുവിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പിടിയിലായത്

8.14 ഗ്രാം മെത്താംഫെറ്റാമൈനുമായി കണ്ണൂർ സ്വദേശി പിടിയിൽ
8.14 ഗ്രാം മെത്താംഫെറ്റാമൈനുമായി കണ്ണൂർ സ്വദേശി പിടിയിൽ

കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 8.14 ഗ്രാം മെത്താംഫെറ്റാമൈനുമായി കണ്ണൂർ സ്വദേശി പിടിയിൽ. ഗോകുൽദാസ് ടി (22) എന്ന യുവാവാണ് ബെംഗളൂരുവിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പിടിയിലായത്.

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി ആർ രാജീവും സംഘവും ചേർന്നാണ് വാഹന പരിശോധനയ്‌ക്കിടയിൽ മയക്കുമരുന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോജ്‌ വി, പ്രിവൻറീവ് ഓഫീസർ (ഗ്രേഡ്) സുജിത്ത് ഇ, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ സി എച്ച്, വനിത സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ പി പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജൂനിഷ് കെ പി എന്നിവരും പങ്കെടുത്തു.

Top