ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

മറയൂർ സന്ദർശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സഞ്ചാരികളുടെ വാഹനത്തിനാണ് തീ പിടിച്ചത്

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ആളപായമില്ല
ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

ഇടുക്കി: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. മൂന്നാർ ഉദുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ പെരിവരയ്ക്കും കന്നിമലക്കും ഇടയിലാണ് ഓടിക്കൊണ്ടിരുന്ന കാറിനാണ് തീ പിടിച്ചത്. മറയൂർ സന്ദർശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സഞ്ചാരികളുടെ വാഹനത്തിനാണ് തീ പിടിച്ചത്.

വാഹനത്തിൽ നാല് പേരാണ് ഉണ്ടായിരുന്നത്. കന്നിമലയ്ക്ക് സമീപം വെച്ച് വാഹനത്തിൽ പുക ഉയരുന്നത് കണ്ടത്. ഉടൻതന്നെ വാഹനത്തിൽ വലിയ രീതിയിൽ തീ ആളിപ്പടരുകയായിരുന്നു. ഇവർ പെട്ടെന്ന് തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയത് കാരണം വൻ അപകടം ഒഴിവായി. മൂന്നാറിലെ അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. മൂന്നാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Share Email
Top