ഹൈദരാബാദിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം

ഹൈദരാബാദ് ഭാഗത്തേക്ക് വരികയായിരുന്ന പാസഞ്ചർ ട്രെയിനാണ് മൊയിനുദ്ദീനെ ഇടിച്ചത്

ഹൈദരാബാദിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം
ഹൈദരാബാദിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം

ഹൈദരാബാദ്: ഹൈദരാബാദിലെ ഭാരത് നഗർ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. സെയിദ് മൊയിനുദ്ദീൻ (55) ആണ് മരിച്ചത്. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് റെയിൽവെ ട്രാക്ക് മുറിച്ചുകടക്കവെയാണ് അപകടം. ഹൈദരാബാദ് ഭാഗത്തേക്ക് വരികയായിരുന്ന പാസഞ്ചർ ട്രെയിനാണ് മൊയിനുദ്ദീനെ ഇടിച്ചത്.

സംഭവ സ്ഥലത്തുതന്നെ മൊയിനുദ്ദീൻ മരിച്ചിരുന്നു. വെൽഡറായി ജോലി ചെയ്യുന്ന സെയിദ് മൊയിനുദ്ദീൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് കിട്ടിയ രേഖകൾ പരിശോധിച്ചാണ് ആളെ തിരിച്ചറി‌‌ഞ്ഞത്.

Share Email
Top