വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി; ആര്യ രാജേന്ദ്രനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി

വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി; ആര്യ രാജേന്ദ്രനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിമര്‍ശനവുമായി സിനിമാ താരം ഹരീഷ് പേരടി. ആര്യ പറയുന്നതാണ് ശരിയെങ്കില്‍ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്താല്‍ ആ നിമിഷം അവിടെ നിയമം മുന്നില്‍ എത്തുമായിരുന്നു.. ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിര്‍മാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി. ഗുണ്ടായിസമായി.

പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാന്‍ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രീയും അല്ലാതെയാവുന്നു. വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാകുന്നു. ഡ്രൈവര്‍ സലാം. തൊഴില്‍ സലാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Top