ലഹരിക്ക് അടിമയായ യുവാവിന്റെ പരാക്രമത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

ലഹരിക്ക് അടിമയായ യുവാവിന്റെ പരാക്രമത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

മലപ്പുറം: ലഹരിക്ക് അടിമയായ യുവാവിന്റെ പരാക്രമത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയിലാണ് സംഭവം. കരിങ്കല്ലത്താണി സ്വദേശി സൈതലവിക്കാണ് യുവാവിന്റെ കുത്തേറ്റത്. പരിക്കേറ്റ സൈതലവിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാമുദ്ധീനാണ് സൈതലവിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ യുവാവിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിസാമുദ്ധീനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Top