പ്രധാനമന്ത്രിയെ അത്ഭുതപ്പെടുത്തി മലയാളി വിദ്യാർഥിനി

ഇത്ര നന്നായി എങ്ങനെയാണ് ഹിന്ദി സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി വിദ്യാർഥിയോടു ചോദിച്ചു

പ്രധാനമന്ത്രിയെ അത്ഭുതപ്പെടുത്തി മലയാളി വിദ്യാർഥിനി
പ്രധാനമന്ത്രിയെ അത്ഭുതപ്പെടുത്തി മലയാളി വിദ്യാർഥിനി

ന്യൂഡൽഹി: പരീക്ഷാ പേ ചർച്ചാ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ഭുതപ്പെടുത്തി മലയാളി വിദ്യാർഥിനി അകാൻഷ. ശുദ്ധമായ ഹിന്ദിയിൽ പ്രധാനമന്ത്രിയെ അഭിവാദനം ചെയ്തതാണ് പ്രധാനമന്ത്രിയെ ഞെട്ടിച്ചത്. ഇത്ര നന്നായി എങ്ങനെയാണ് ഹിന്ദി സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി വിദ്യാർഥിയോടു ചോദിച്ചു. ‘‘എനിക്ക് ഹിന്ദി വളരെ ഇഷ്ടമാണ്. ഹിന്ദിയിൽ കവിത എഴുതിയിട്ടുണ്ട്’’ എന്ന് അകാൻഷ മറുപടി നൽകി. തുടർന്ന് ഹിന്ദിയിലെഴുതിയ തന്റെ കവിത അകാൻഷ പ്രധാനമന്ത്രിക്ക് ചൊല്ലികൊടുക്കുകയും ചെയ്തു.

പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പാണ് ഡൽഹിയിൽ നടക്കുന്നത്. ഇത്തവണ ടൗൺ ഹാൾ ചർച്ചാ രീതിയിൽനിന്നു വ്യത്യസ്തമായി തിരഞ്ഞെടുക്കപ്പെട്ട 36 വിദ്യാർഥികളെ ഡൽഹിയിലെ സുന്ദർ നഴ്‌സറിയിലേക്ക് കൊണ്ടുപോവുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയുമായിരുന്നു. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളുമായി നിരവധിപേരാണ് പരിപാടിയിൽ പങ്കെടുത്തത്. സമ്മർദ്ദമില്ലാതെ പരീക്ഷകളെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പരീക്ഷ പേ ചർച്ചയുടെ ലക്ഷ്യം.

Share Email
Top