യുക്രെയ്നിന്റെ ഹൃദയഭാഗമായ തലസ്ഥാന നഗരിയായ കീവിനെ ലക്ഷ്യമിട്ട് അതിശക്തമായ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി റഷ്യൻ പ്രതിരോധ മന്ത്രാലയം. റഷ്യൻ മാധ്യമമായ സ്പുട്നിക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, യുക്രെയ്നിന്റെ ദീർഘദൂര ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, ആയുധ സംഭരണശാലകൾ, ഗതാഗത ശൃംഖലകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. കീവിലെ ഫിക്സഡ് വിംഗ് ഡ്രോണുകൾ കൂട്ടിച്ചേർക്കുന്ന പ്രത്യേക വർക്ക്‌ഷോപ്പുകൾ, ഫയർ പോയിന്റ് കമ്പനിയുടെ FP-1, FP-2 ഡ്രോൺ കേന്ദ്രങ്ങൾ, ഖാർകോവിലെ ലോജിസ്റ്റിക്സ് ടെർമിനൽ, ചെർണോമോർസ്ക് തുറമുഖത്തെ കപ്പൽ എന്നിവ ആക്രമിക്കപ്പെട്ടതായി റഷ്യ അവകാശപ്പെടുന്നു. റഷ്യയുടെ ഈ നീക്കം യുക്രെയ്നിന്റെ സൈനിക ശക്തിയെ തളർത്തുമോ? യുദ്ധത്തിന്റെ തുടർഗതിയെ ഇത് എങ്ങനെ ബാധിക്കും? വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക.
വീഡിയോ കാണാം….






