അമേരിക്കൻ ആയുധ വിപണിക്കും വൻ പ്രഹരം, ഒറ്റയടിക്ക് ഇറാൻ വീഴ്ത്തിയത് 3000 കോടിയുടെ F-35

ഇറാൻ ഇസ്രയേലിന് എതിരെ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രയേലിന് നഷ്ടമായത് 1000 കോടി വിലയുള്ള മൂന്ന് F35 യുദ്ധവിമാനങ്ങളെന്ന് റിപ്പോർട്ട്. അതായത് ഈ വകയിൽ മാത്രം 3000 കോടിയാണ് ഇസ്രയേലിന് തുലഞ്ഞിരിക്കുന്നത്. ഈ വാർത്ത പുറത്ത് വന്നതോടെ ആയുധ വിപണിയിൽ F35 ന് വൻ പ്രഹരമാണ് ഏറ്റിരിക്കുന്നത്.

അമേരിക്കൻ ആയുധ വിപണിക്കും വൻ പ്രഹരം, ഒറ്റയടിക്ക് ഇറാൻ വീഴ്ത്തിയത് 3000 കോടിയുടെ F-35
അമേരിക്കൻ ആയുധ വിപണിക്കും വൻ പ്രഹരം, ഒറ്റയടിക്ക് ഇറാൻ വീഴ്ത്തിയത് 3000 കോടിയുടെ F-35

ലോകത്തിലെ ഏറ്റവും ശക്തവും നൂതനവുമായ യുദ്ധവിമാനമായാണ് അമേരിക്കയുടെ പുതിയ തലമുറ വിമാനമായ F35 അറിയപ്പെടുന്നത്. ഇസ്രയേല്‍ ഉപയോഗിച്ച അക്രമകാരിയായ ഇത്തരം മൂന്ന് വിമാനങ്ങള്‍, ഇറാന്‍ വെടിവെച്ചിട്ടതായ റിപ്പോര്‍ട്ടുകള്‍, അമേരിക്കയെ സംബന്ധിച്ച് ഞെട്ടിക്കുന്നതാണ്. റഷ്യയില്‍ നിന്നും മുന്‍പ് ഇറാന്‍ വാങ്ങിയ എസ് 300 എന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇതില്‍ ഒന്ന് വെടിവെച്ചിട്ടതെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എസ് 400 ന്റെ മുന്‍ഗാമിയാണ് എസ് 300 സിസ്റ്റം. ഈ സംഭവം അമേരിക്കന്‍ ആയുധവിപണിയെ ഉലച്ചതോടെ, തങ്ങളുടെ F35 നഷ്ടപ്പെട്ടിട്ടില്ലെന്ന വാദവുമായി ഇസ്രയേല്‍ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.

Also Read:  ഇറാൻ്റെ പ്രഹരത്തിൽ നടുങ്ങി ഇസ്രയേൽ, സൈനിക ശക്തിയിലും പേർഷ്യൻ പോരാളികൾ നിസാരക്കാരല്ല

ഇസ്രയേലും അമേരിക്കയും ചിന്തിക്കാത്ത പ്രഹരമാണ്, ഇസ്രയേലില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇസ്രയേലിന്റെയും അമേരിക്കയുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത്, ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നൂറ് കണക്കിന് മിസൈലുകളാണ് പതിച്ചിരിക്കുന്നത്. ഈ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ മാനക്കേട് ഭയന്ന് ഇസ്രയേല്‍ പുറത്ത്‌വിട്ടിട്ടില്ല. ഇറാനെ ഭയന്ന്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ ബങ്കറില്‍ തന്നെ കഴിയേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ജറുസലേമും ടെല്‍ അവീവും ഉള്‍പ്പെടെയാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്.

F-35

ഇസ്രയേലിനെ സഹായിക്കാന്‍ രംഗത്തിറങ്ങാന്‍ തയ്യാറായി നിലയുറപ്പിച്ച അമേരിക്കന്‍ സൈന്യത്തെ സംബന്ധിച്ച്, അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന പ്രതിരോധവും ആക്രമണവുമാണ്, ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇസ്രയേല്‍ സൈന്യവും അന്തം വിട്ടിരിക്കുകയാണ്. ആയിരം കോടി വിലയുള്ള മൂന്ന് F35 വിമാനമാണ് ഒറ്റയടിക്ക് അവര്‍ക്ക് നഷ്ടമായിരിക്കുന്നത്. ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലില്‍ എത്രമാത്രം നഷ്ടം ഉണ്ടായി എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ ഭയാനകമായ ആക്രമണത്തെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോഴും ഇറാനും ഇസ്രയേലും തമ്മില്‍ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണ്.

Also Read:  ഇസ്രയേലിൽ ഇറാൻ്റെ വൻ ആക്രമണം, യുദ്ധവിമാനങ്ങളും വെടിവെച്ചിട്ടു, ഇസ്രയേലി പൈലറ്റും പിടിയിൽ

ഇറാന് നേരെ ആക്രമണം തുടരുന്നടത്തോളം, കൂടുതല്‍ നാശനഷ്ടം ഇസ്രയേലിനും അനുഭവിക്കേണ്ടി വരുമെന്നാണ്, ഇറാന്‍ ലോക രാജ്യങ്ങളോടും വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ ഇറാന്‍ വെടിവെച്ചിട്ട F35 വിമാനങ്ങള്‍, ഇനി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍, അമേരിക്കയില്‍ നിന്നും വാങ്ങാനുള്ള സാധ്യതയും മങ്ങിയിട്ടുണ്ട്. ഒരു രാജ്യത്തിനും വെടിവെച്ചിടാന്‍ കഴിയാത്ത യുദ്ധമുഖത്തെ ഗെയിം ചെയ്ഞ്ചറായി അമേരിക്ക ലോകത്തിന് പരിചയപ്പെടുത്തിയ F35, ഇറാന്‍ വെടിവെച്ചിട്ട പശ്ചാത്തലത്തില്‍, ഈ വിമാനം ഓര്‍ഡര്‍ ചെയ്ത രാജ്യങ്ങളും ഇനി പുനര്‍വിചിന്തനം നടത്തുമെന്നാണ് യുദ്ധ വിദ്ഗദര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.

Ayatollah Ali Khamenei

ഏതൊരു എതിരാളിക്കെതിരെയും, പൈലറ്റുമാര്‍ക്ക് വലിയ മുന്‍തൂക്കം നല്‍കുകയും ആക്രമണം നടത്തി സുരക്ഷിതമായി തിരിച്ചെത്താന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന വിമാനമായാണ് F35 അറിയപ്പെട്ടിരുന്നത്. എന്നാല്‍, ഇറാന്‍ തകര്‍ത്ത F35 വിമാനത്തില്‍ നിന്നും ഒരു വൈമാനികനെ പിടികൂടിയതായാണ്, ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേകുറിച്ചും ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇപ്പോള്‍ നടത്തിയതിന്റെ 20 മടങ്ങ് ശക്തിയുള്ള ആക്രമണം ഉടന്‍ നടക്കുമെന്നാണ് ഇറാന്‍ സൈന്യം അറിയിച്ചിരിക്കുന്നത്. ഇതിനായി ഭൂഗര്‍ഭ അറകളിലെ മിസൈലുകളും വന്‍തോതില്‍ ഇറാന്‍ പുറത്തെടുത്ത് തുടങ്ങിയിട്ടുണ്ട്. ആക്രമണം തുടങ്ങിവച്ചത് ഇസ്രയേലാണെങ്കിലും, ഈ ആക്രമണം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നാണ് ഇറാന്‍ സൈനിക നേതൃത്വം തുറന്നടിച്ചിരിക്കുന്നത്.

Also Read:  ഇനി ഇസ്രയേൽ മാത്രമല്ല, അമേരിക്കയും സെയ്ഫല്ല, ഇറാൻ്റെ പ്രതികാരം ഏത് രൂപത്തിലാകുമെന്നതിൽ ആശങ്ക

ഇറാന്റെ ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം വരും ദിവസങ്ങളില്‍ മേഖലയിലെ അമേരിക്കന്‍ സൈനിക താവളത്തിലേക്കും സംഘര്‍ഷം വ്യാപിക്കുമെന്നാണ് മുതിര്‍ന്ന ഇറാന്‍ സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതായത്, അമേരിക്കന്‍ സഹായത്തോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്, അതേ രൂപത്തില്‍ തന്നെ തിരിച്ചടിക്കാനാണ് ഇറാന്‍ നിലവില്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്നത്, ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. ഇസ്രയേലിന്റെ ‘ഓപ്പറേഷന്‍ റൈസിംഗ് ലയണിന്’ മറുപടിയായി ഇറാന്‍ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3’ ആണ് ആരംഭിച്ചിരിക്കുന്നത്. ഇനി മുതല്‍ ഇസ്രയേലില്‍ സുരക്ഷിതമായ ഒരു ഇടവും ഉണ്ടാകില്ലെന്നും ഇറാന്റെ പ്രതികാരം അത്യന്തം വേദനാജനകമായിരിക്കുമെന്നുമാണ് ഇറാന്‍ പരമോന്നത നേതാവായ ആയത്തുള്ള ഖമേനി പറയുന്നത്. ഇക്കാര്യം, ഇറാന്റെ സുഹൃത്തുക്കളായ രാഷ്ട്ര തലവന്‍മാരെയും ഇറാന്‍ നേതൃത്വം അറിയിച്ചിട്ടുണ്ട്.


Express View

വീഡിയോ കാണാം

Share Email
Top