സമൂഹമാധ്യമങ്ങൾക്ക് വൻ തിരിച്ചടി! നിയമപരമായ സുരക്ഷാ കവചം എടുത്തുമാറ്റാൻ ഒരുങ്ങി കേന്ദ്ര സർക്കാർ?

നിലവിലെ നിയമപ്രകാരം ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിൽ കമ്പനികൾ നേരിട്ട് നിയമപരമായി ഉത്തരവാദികളാകില്ല

സമൂഹമാധ്യമങ്ങൾക്ക് വൻ തിരിച്ചടി! നിയമപരമായ സുരക്ഷാ കവചം എടുത്തുമാറ്റാൻ ഒരുങ്ങി കേന്ദ്ര സർക്കാർ?
സമൂഹമാധ്യമങ്ങൾക്ക് വൻ തിരിച്ചടി! നിയമപരമായ സുരക്ഷാ കവചം എടുത്തുമാറ്റാൻ ഒരുങ്ങി കേന്ദ്ര സർക്കാർ?

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നൽകിവന്നിരുന്ന നിയമപരമായ പരിരക്ഷ എടുത്തുമാറ്റാൻ നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഐ.ടി. ആക്ടിലെ 79-ാം വകുപ്പിൽ നിർണായക ഭേദഗതികൾ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ ആലോചന. നിലവിലെ നിയമപ്രകാരം ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിൽ കമ്പനികൾ നേരിട്ട് നിയമപരമായി ഉത്തരവാദികളാകില്ല. എന്നാൽ പുതിയ മാറ്റങ്ങൾ വരുന്നതോടെ പ്ലാറ്റ്‌ഫോമുകളിൽ വരുന്ന പോസ്റ്റുകളുടെ പേരിൽ കമ്പനികൾക്കെതിരെ നേരിട്ട് കേസെടുക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറും.

സോഷ്യൽ മീഡിയ കമ്പനികൾ കേവലം വിവരങ്ങൾ കൈമാറുന്ന മാധ്യമങ്ങൾ മാത്രമല്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പോസ്റ്റുകൾ റാങ്ക് ചെയ്യാനും, ശുപാർശ ചെയ്യാനും, അൽഗോരിതങ്ങൾ വഴി പ്രചരിപ്പിക്കാനും ഈ പ്ലാറ്റ്‌ഫോമുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്വന്തം കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നത് എഡിറ്റോറിയൽ നിയന്ത്രണത്തിന് തുല്യമാണെന്നും, അതിനാൽ പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം കമ്പനികൾക്ക് തന്നെയാണെന്നുമാണ് സർക്കാരിന്റെ പക്ഷം.

Also Read: യുഎഫ്ഒ വെറും കെട്ടുകഥയല്ലേ? സത്യം പുറത്തുവിട്ട് അമേരിക്ക; വിശ്വസിക്കാൻ കഴിയാതെ ശാസ്ത്രലോകം!

എന്നാൽ ഈ നീക്കം നടപ്പിലായാൽ സമൂഹത്തിൽ നിന്നും വൻതോതിൽ വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്. പ്ലാറ്റ്‌ഫോമുകൾ സ്വന്തം നിലയിൽ ഉള്ളടക്കങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ സർക്കാരിനെതിരായ വിമർശനങ്ങളും ജനകീയ ക്യാമ്പയിനുകളും കമ്പനികൾ തന്നെ തടയാൻ സാധ്യതയുണ്ടെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top