കിയ സെൽറ്റോസിന്റെ ഹൈബ്രിഡ് പതിപ്പ് വരുന്നു

2026 ജനുവരിയിൽ പുതിയ തലമുറ കിയ സെൽറ്റോസ് അവതരിപ്പിക്കുമെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

കിയ സെൽറ്റോസിന്റെ ഹൈബ്രിഡ് പതിപ്പ് വരുന്നു
കിയ സെൽറ്റോസിന്റെ ഹൈബ്രിഡ് പതിപ്പ് വരുന്നു

കിയ സെൽറ്റോസ് ഇപ്പോൾ ആർട്ടിക് സർക്കിളിൽ തണുത്ത കാലാവസ്ഥയിൽ പരീക്ഷണം നടത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2026 ജനുവരിയിൽ പുതിയ തലമുറ കിയ സെൽറ്റോസ് അവതരിപ്പിക്കുമെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ സെൽറ്റോസിൽ പുതിയ ഗ്രിൽ ഡിസൈനും പുതിയ എയർ ഡാമുകൾ ഉൾക്കൊള്ളുന്ന ഫ്രണ്ട് ബമ്പറും ഉണ്ട്. പുതിയ ഹെഡ്‌ലാമ്പ് സജ്ജീകരണവും ഇതിലുണ്ടാകും. പിന്നിൽ, എസ്‌യുവിക്ക് കൂടുതൽ ബോക്‌സിയർ പ്രൊഫൈൽ ഉണ്ടായിരിക്കും.

Also Read: ടാറ്റ കർവ് കൂപ്പെ എസ്‌യുവി: അറിയാം സവിശേഷതകൾ

എസ്‌യുവിയുടെ ക്യാബിന്റെ ഉള്ളിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. പുതിയ കാർണിവലുമായും ഇവിയുമായും ഇത് ക്യാബിൻ ലേഔട്ട് പങ്കിടും. സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ലെതറെറ്റ് ഫിനിഷും ഉള്ള ഒരു ലെയേർഡ് ഡാഷ്‌ബോർഡുമായാണ് എസ്‌യുവി വരുന്നത്.

അതേസമയം പുതിയ സെൽറ്റോസിൽ ആദ്യമായി ഹൈബ്രിഡ് പവർട്രെയിൻ, ഇ-എഡബ്ല്യുഡി ഓപ്ഷനുകൾ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. കൊറിയയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വിൽപ്പനയ്‌ക്കെത്തുന്ന അഞ്ച് തരം എസ്‌യുവികളിലും ആർവികളിലും തങ്ങളുടെ നിരയെ വൈദ്യുതീകരിക്കാനുള്ള കിയയുടെ തന്ത്രത്തിന്റെ ഭാഗമായിരിക്കും സെൽറ്റോസ് ഹൈബ്രിഡ്.

Share Email
Top