മലപ്പുറം: മലപ്പുറത്ത് ഏഴ് വയസുകാരന് നേരെ തെരുവ് നായ കൂട്ടം പാഞ്ഞടുത്തു. തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടത്. മലപ്പുറം തെന്നല അറക്കലില്‍ ആണ് സംഭവം. അറക്കല്‍ സ്വദേശി സിദ്ധിക്കിന്റെ മകന്‍ മുഹമ്മദ് ആശിറിനെയാണ് നായക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചത്.
അയല്‍വാസിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് വീടിന്റെ കാര്‍ പോര്‍ച്ചിലിരുന്ന നായ്ക്കള്‍ കുട്ടിക്ക് നേരെ പാഞ്ഞടുത്തത്. ഇതോടെ ഭയന്ന് നിലവിളിച്ചോടിയ കുട്ടി അടുക്കള ഭാഗത്തേക്കാണ് ഓടിക്കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ബഹളംവച്ചതോടെ നായ്ക്കള്‍ പിന്തിരിയുകയായിരുന്നു.