ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. ദേവ്‌റിയ ജില്ലയിലെ ദുമ്രി ഗ്രാമത്തില്‍ ശനിയാഴ്ച്ചയാണ് സംഭവം. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ തീപിടിത്തമുണ്ടായി. അപകടത്തിന് ശേഷം അഗ്‌നിശമന ഉദ്യോഗസ്ഥര്‍ അണച്ചതായി പൊലീസ് സൂപ്രണ്ട് സങ്കല്‍പ് ശര്‍മ്മ പറഞ്ഞു.
രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്താണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്നും യുവതിയും കുട്ടികളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും എസ്പി പറഞ്ഞു. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.