കാലിഫോർണിയ: ലോസ് ഏഞ്ചലസിൽ കലി തുള്ളി കാട്ടു തീ. 24 മണിക്കൂറിനിടിയിൽ 10000 ഏക്കറിലധികം പ്രദേശത്തെയാണ് കാട്ടു തീ വിഴുങ്ങിയത്. കാസ്റ്റായിക് തടാകത്തിന് സമീപമാണ് പുതിയ കാട്ടു തീ അതിവേഗം പടർന്ന് പിടിക്കുന്നത്. ആളിക്കത്തുന്ന തീ പൂർണമായും അണക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
വീണ്ടും തീ പടർന്നതോടെ ഏതാണ്ട് 50,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുരുതരമായ തീപിടുത്ത സാഹചര്യങ്ങൾ ഉളളതിനാൽ റെഡ് ഫ്ലാഗ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടാഴ്ചയിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന ഈറ്റൺ, പാലിസേഡ്സ് തീപിടിത്തത്തിൽ കുറഞ്ഞത് 28 പേരുടെ ജീവനെടുക്കുകയും 14,000 കെട്ടിടങ്ങൾ നശിക്കുകയും ചെയ്തു.