ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിന് തീപിടിച്ചു

ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിന് തീപിടിച്ചു

മസ്‌കത്ത്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിന് തീപിടിച്ചു. സമൈലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വലിയ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയില്‍ നിന്നുള്ള അഗ്‌നി ശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

Top