ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം

നാല് പ്രവാസി തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു

ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം
ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം

മസ്കറ്റ്: ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. നാല് പ്രവാസി തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. ഏഷ്യക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. സംഭവത്തിൽ മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തിയതായും അധികൃതര്‍ അറിയിച്ചു.

Share Email
Top