കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയും തമ്മില്‍ രൂക്ഷമായ വാക്‌പോര്. ഞാനൊരു ഹിന്ദുവാണെന്നും അതിന് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചതിനെ തുടര്‍ന്നാണ് മമതയുടെ മറുപടി.
Also Read: ‘ഡല്‍ഹിയില്‍ അദ്ദേഹത്തിന് ഒരു പണിയുമില്ല’; സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
പുണ്യമാസമായ റംസാന്‍ മാസത്തില്‍ മുസ്ലീം സമുദായത്തെ ബിജെപി ലക്ഷ്യമിടുകയാണെന്ന് മമത പറഞ്ഞു. വര്‍ഗീയ പ്രസ്താവനകള്‍ നടത്തി രാജ്യത്തിന്റെ സാമ്പത്തിക, വ്യാപാര തകര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. ഒരു വ്യക്തി ഹിന്ദുവോ സിഖോ ബുദ്ധമതമോ മുസ്ലീമോ ക്രിസ്ത്യാനിയോ പാഴ്സിയോ ആകട്ടെ. ഓരോ പൗരനും അവരുടെ വിശ്വാസം സ്വതന്ത്രമായി ആചരിക്കാന്‍ അവകാശമുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍, എല്ലാവരെയും പരിപാലിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തമെന്ന് മമത ബാനര്‍ജി പറഞ്ഞു.