പഞ്ചാബില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍ മരിച്ചു

പഞ്ചാബില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍ മരിച്ചു

പാട്യാല: പഞ്ചാബില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍ മരിച്ചു. പ്രതിഷേധ സംഘത്തിലുണ്ടായിരുന്ന കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകന്‍ സുരേന്ദര്‍പാല്‍ സിങ്ങ് ആണ് മരിച്ചത്. എന്നാല്‍, കര്‍ഷകനെ ബിജെപി പ്രവര്‍ത്തകര്‍ കൊന്നതാണെന്ന് കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയും മുന്‍കോണ്‍ഗ്രസ് നേതാവുമായ പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെയായിരുന്നു കര്‍ഷക സംഘം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

ബിജെപി പ്രവര്‍ത്തകര്‍ കര്‍ഷകനെ തള്ളിയിട്ട് കൊന്നതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എന്നാല്‍, ബിജെപി ഇത് നിഷേധിച്ചു. കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളികളുമായെത്തിയ കര്‍ഷക സംഘത്തിനുനേരെ ബിജെപി സംഘം തിരിഞ്ഞു. ഇതോടെ ഇരു സംഘങ്ങളും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനുപിന്നാലെ കര്‍ഷകന്‍ വീണു മരിച്ചു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Top