ഇന്ത്യയുടെ ജീവൻമരണ പോരാട്ടം; സഞ്ജു തിരിച്ചുവരുമോ? ഇംഗ്ലണ്ടിനെതിരായ നാലാം മത്സരത്തിൽ മാറ്റങ്ങൾക്ക് സാധ്യത

ശ്രേയസ് അയ്യർ നായകനായി ചുമതലയേറ്റ ശേഷം ഇതുവരെ ഒരു വിജയം പോലും നേടാൻ ഇന്ത്യക്കായിട്ടില്ല എന്നത് ടീമിന് വലിയ തിരിച്ചടിയാണ്-+*

ഇന്ത്യയുടെ ജീവൻമരണ പോരാട്ടം; സഞ്ജു തിരിച്ചുവരുമോ? ഇംഗ്ലണ്ടിനെതിരായ നാലാം മത്സരത്തിൽ മാറ്റങ്ങൾക്ക് സാധ്യത
ഇന്ത്യയുടെ ജീവൻമരണ പോരാട്ടം; സഞ്ജു തിരിച്ചുവരുമോ? ഇംഗ്ലണ്ടിനെതിരായ നാലാം മത്സരത്തിൽ മാറ്റങ്ങൾക്ക് സാധ്യത

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ ഇന്ന് നിർണ്ണായകമായ നാലാം മത്സരത്തിനിറങ്ങുന്നു. ബ്രിസ്റ്റളിൽ നടക്കുന്ന പോരാട്ടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജീവൻമരണ പോരാട്ടമാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരം മഴ മുടക്കിയപ്പോൾ, തുടർന്നു നടന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ 0-2 എന്ന നിലയിൽ പിന്നിലാണ്. അതിനാൽ, പരമ്പര കൈവിടാതിരിക്കാൻ ഇന്നത്തെ കളിയിൽ വിജയം അനിവാര്യമാണ്. ശ്രേയസ് അയ്യർ നായകനായി ചുമതലയേറ്റ ശേഷം ഇതുവരെ ഒരു വിജയം പോലും നേടാൻ ഇന്ത്യക്കായിട്ടില്ല എന്നത് ടീമിന് വലിയ തിരിച്ചടിയാണ്.

പ്ലേയിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾക്കാണ് സാധ്യത. ടോപ് ഓർഡറിൽ ഇടംകൈയ്യൻ ബാറ്റ്സ്മാൻമാരുടെ ആധിക്യം ഇംഗ്ലണ്ടിന്റെ ഓഫ് സ്പിന്നർ വിൽ ജാക്സിനെതിരെ ഇന്ത്യക്ക് വിനയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസണിനെ ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഫോമിലല്ലാത്ത ഇഷാൻ കിഷന് പകരമായി സഞ്ജുവിനെ മൂന്നാം നമ്പറിൽ കളിപ്പിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ തിലക് വർമയുടെ ഫോമും ടീമിന് ആശങ്ക നൽകുന്നു.

Also Read:‘വി വാണ്ട് സഞ്ജു’; ഇംഗ്ലണ്ടിനെതിരായ തോൽവിക്ക് പിന്നാലെ ഗംഭീറിനെതിരെ ആരാധകരോഷം!

ബൗളിംഗിലും മാറ്റങ്ങൾ ഉണ്ടായേക്കും. അക്സർ പട്ടേലിനോ ശിവം ദുബെക്കോ പകരം സൂര്യാൻഷ് ഷെഡ്ഗെ പ്ലേയിംഗ് ഇലവനിലെത്താൻ സാധ്യതയുണ്ട്. വരുൺ ചക്രവർത്തിക്ക് പകരം വാഷിംഗ്ടൺ സുന്ദറിനെ പരീക്ഷിക്കാനും ടീം മാനേജ്മെന്റ് ആലോചിക്കുന്നു. എന്നാൽ, പേസ് നിരയിൽ അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, പ്രിൻസ് യാദവ് എന്നിവർ തന്നെ തുടരാനാണ് സാധ്യത. അഭിഷേക് ശർമ ഓപ്പണറായി തുടരുമെന്നാണ് റിപ്പോർട്ടുകൾ.

Share Email
Top