അബൂദബി: ഒരുദിവസം പ്രായമായ കുഞ്ഞിനെയും നഴ്സറികളില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്കുന്ന പുതിയ നിയമവുമായി അബുദാബി. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പാണ് ഇതുസംബന്ധിച്ച നയം പുറത്തിറക്കിയത്. ജനിച്ച് ഒരു ദിവസം മുതല്‍ നാലുവയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് നഴ്സറികളില്‍ പ്രവേശനം അനുവദിക്കുകയെന്ന് അഡെക്കിന്റെ പ്രാരംഭ വിദ്യാഭ്യാസ സ്ഥാപന (ഇ.ഇ.ഐ) നയത്തില്‍ പറയുന്നു.
Also Read: ഗതാഗത പരിശോധന; നിയമലംഘനം നടത്തിയ പത്തുപേർ കസ്റ്റഡിയിൽ
2024-2025 അക്കാദമിക് വര്‍ഷം മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 2025-2026 അധ്യയന വര്‍ഷത്തില്‍ നഴ്സറികള്‍ നിര്‍ബന്ധമായും നിര്‍ദേശം നടപ്പാക്കുകയും വേണം. ജോലിക്കാരായ അമ്മമാരുടെ സൗകര്യാര്‍ഥമാണ് പുതിയ നയം പുറത്തിറക്കിയത്.